മരണാനന്തരം മതപരമായ ചടങ്ങുകളും സര്‍ക്കാരിന്റെ ഔദ്യോഗിക ആദരവും വേണ്ട; ശവപുഷ്പങ്ങള്‍ എന്റെ ദേഹത്ത് വയ്ക്കുന്നത് ഇഷ്ടമല്ല, സുഗതകുമാരിയുടെ പ്രഖ്യാപനം

 


തിരുവനന്തപുരം: (www.kvartha.com 13.06.2019) മരണാനന്തരം മതപരമായ ചടങ്ങുകള്‍ വേണ്ട. സര്‍ക്കാരിന്റെ ഔദ്യോഗിക ആദരവും വേണ്ട എന്നാണ് കവയത്രി സുഗതകുമാരിയുടെ പ്രഖ്യാപനം. മാതൃഭൂമിക്ക് നല്‍കിയ അഭുമുഖത്തിലൂടെ ഇക്കാര്യം അറിയിച്ചത്. മരണശേഷം ശരീരത്തില്‍ ഒരു പൂവ് പോലും വയ്ക്കരുതെന്നും പൊതുദര്‍ശനങ്ങള്‍ വേണ്ടെന്നും മരണാനന്തരം എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മരിച്ചശേഷം റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തില്‍ മൂടുന്നത്. അത്തരം ശവപുഷ്പങ്ങള്‍ എന്റെ ദേഹത്ത് വയ്ക്കുന്നത് ഇഷ്ടമല്ലെന്നും അവര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ സ്‌നേഹം കാണിക്കേണ്ടത് ജീവിച്ചിരിക്കുമ്പോഴാണെന്നും അങ്ങനെയുള്ള ഇത്തിരി സ്‌നേഹം മാത്രം മതിയെന്നും സുഗതകുമാരി പറഞ്ഞു. മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് ഒസ്യത്തില്‍ എഴുതിവെച്ചിട്ടുണ്ട് എന്നും അവര്‍ വിശദീകരിച്ചു.

മരണാനന്തരം മതപരമായ ചടങ്ങുകളും സര്‍ക്കാരിന്റെ ഔദ്യോഗിക ആദരവും വേണ്ട; ശവപുഷ്പങ്ങള്‍ എന്റെ ദേഹത്ത് വയ്ക്കുന്നത് ഇഷ്ടമല്ല, സുഗതകുമാരിയുടെ പ്രഖ്യാപനം

ശാന്തികവാടത്തില്‍നിന്ന് കിട്ടുന്ന ഭസ്മം ശംഖുംമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും പതിനാറും വേണ്ട എന്നുമാണ് സുഗതകുമാരി അറിയിച്ചത്. പാവപ്പെട്ട കുറച്ച് പേര്‍ക്ക് ആഹാരം കൊടുക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. മരണശേഷമുള്ള മതപരമായ ചടങ്ങുകളും ഔദ്യോഗിക ആദരവും വേണ്ടെന്ന് വച്ച മുന്‍ഗാമികളുടെ പാതയാണ് സുഗതകുമാരിയും തെരഞ്ഞെടുത്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Sugathakumari against honor after death, Thiruvananthapuram, News, Kerala, Writer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia