വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം അകത്ത് പ്രവേശിച്ച് മേല്‍കൂരയില്‍ ഒളിച്ചിരിക്കും; രാത്രിയില്‍ മുറിയില്‍ പ്രവേശിക്കും, 14കാരിയുടെ മുറിയില്‍ ഒളിച്ചു കഴിഞ്ഞ 18കാരന്‍ അറസ്റ്റില്‍

 


മൗണ്ട് ജൂലിയറ്റ്: (www.kvartha.com 18.06.2019) പതിനാല് വയസുകാരി കാമുകിയുടെ മുറിയില്‍ ഒളിച്ചു കഴിഞ്ഞ പതിനെട്ടുകാരന്‍ പോലീസ് പിടിയില്‍. ടെന്നിസിയിലെ മൗണ്ട് ജൂലിയറ്റിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാല് വയസുകാരിയുടെ മാതാവാണ് വീട്ടിനുള്ളില്‍ ആരോ പ്രവേശിക്കുന്നതായി കണ്ടത്. മാതാവ് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് യുവാവ് മകളുടെ മുറിയില്‍ പ്രവേശിച്ചു വാതിലടച്ചു. പിന്നെ ഇയാളെ കണ്ടെത്താനായില്ല. പോലീസിനെ വിവരം അറിഞ്ഞ് എത്തി പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.

പിന്നീട് പതിനാലുകാരി കിടന്നിരുന്ന മുറിയുടെ മച്ചിലേക്കുള്ള ഗോവണിയില്‍ പരിശോധന നടത്തുകയും അവിടെ ഒളിച്ചിരുന്ന മാത്യു സി കാസ്‌ട്രോയെ പിടികൂടുകയും ചെയ്തു. പുറത്തുവരാന്‍ വിസമ്മതിച്ച യുവാവിനെ ബലം പ്രയോഗിച്ച് അവിടെ നിന്നും ഇറക്കി. ഇയാളുടെ പേരില്‍ കേസെടുക്കുകയും ചെയ്തു. ഈ കേസില്‍ കോടതിയില്‍ ബുധനാഴ്ച ഹാജരാകാന്‍ ഇരിക്കെ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും വീണ്ടും പിടികൂടി.

വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം അകത്ത് പ്രവേശിച്ച് മേല്‍കൂരയില്‍ ഒളിച്ചിരിക്കും; രാത്രിയില്‍ മുറിയില്‍ പ്രവേശിക്കും, 14കാരിയുടെ മുറിയില്‍ ഒളിച്ചു കഴിഞ്ഞ 18കാരന്‍ അറസ്റ്റില്‍

യുവാവ് വീട്ടിലേക്ക് പ്രവേശിക്കുന്നത് കണ്ട് സംശയം തോന്നിയ അയല്‍വാസികളാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി യുവാവിനെ പിടികൂടി വീണ്ടും കേസെടുക്കുകയായിരുന്നു. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം അകത്ത് പ്രവേശിച്ചതിന് ശേഷം മേല്‍കൂരയില്‍ ഒളിച്ചിരിക്കുകയും രാത്രിയില്‍ 14കാരിയുടെ മുറിയില്‍ പ്രവേശിക്കുകയുമായിരുന്നു പതിവ്. ഇയാള്‍ ദിവസങ്ങളോളം മേല്‍കൂരയില്‍ കഴിഞ്ഞിരുന്നതായാണ് പോലീസ് അറിയിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  World, News, Arrest, Police, Man Arrested After Secretly Living in Attic of Teen's Home: Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia