Follow KVARTHA on Google news Follow Us!
ad

ചന്ദ്രയാന്‍-2; പേടകവുമായി റോക്കറ്റ് കുതിച്ചുയരുന്നത് ജൂലൈ 16നെന്ന് ഐഎസ്ആര്‍ഒ, പേടകത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-2 അടുത്തമാസം വിക്ഷേപിക്കും. ചന്ദ്രയാന്‍ ദൗത്യത്തിലെ ഓര്‍ബിറ്ററും ലാന്‍ഡറുംNew Delhi, News, National, Technology, ISRO
ന്യൂഡല്‍ഹി: (www.kvartha.com 12.06.2019) ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-2 അടുത്തമാസം വിക്ഷേപിക്കും. ചന്ദ്രയാന്‍ ദൗത്യത്തിലെ ഓര്‍ബിറ്ററും ലാന്‍ഡറും ഉള്‍പ്പെടുന്ന പേടകത്തിന്റെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. പത്തുവര്‍ഷം മുമ്പായിരുന്നു ചന്ദ്രയാന്‍-2ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്നത്.

പേടകവുമായി റോക്കറ്റ് പറന്നുയരുന്നത് ജൂലൈ 16നാണെന്നാണ് ഐഎസ്ആര്‍ഒ നല്‍കുന്ന വിവരം. 'വിക്രം' എന്ന് പേരിട്ടിരിക്കുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും വിധമാണ് ദൗത്യം. വിക്ഷേപണം നടത്താന്‍ ആദ്യം തീരുമാനിച്ചിരുന്നത് കഴിഞ്ഞ മെയ് മാസത്തിലാണ്.

Chandrayaan-2 Launch to Take Place Between July 16: ISRO, New Delhi, News, National, Technology, ISRO

എന്നാല്‍ ഇസ്രായേലിന്റെ പര്യവേക്ഷണമായ ഫാല്‍ക്കണ്‍ ദൗത്യം ചന്ദ്രനില്‍ ഇടിച്ചിറങ്ങി പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മാറ്റിയത്. പിന്നീട് ഈ പരാജയം വിലയിരുത്തുകയും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. പ്രതിസന്ധി നേരിടാനുള്ള മാര്‍ഗങ്ങളും പഠിച്ചതിന് ശേഷമാണ് ഈ ദൗത്യത്തെ വിക്ഷേപിക്കാനൊരുങ്ങുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chandrayaan-2 Launch to Take Place Between July 16: ISRO, New Delhi, News, National, Technology, ISRO