സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി; 150തോളം മലയാളികളുടെ യാത്ര അനിശ്ചിതത്വത്തില്‍
Jun 11, 2019, 11:55 IST
റിയാദ്: (www.kvartha.com 11.06.2019) സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. 150തോളം യാത്രക്കാര്‍ക്കാരുടെ യാത്ര മുടങ്ങി. മുപ്പതു മണിക്കൂറില്‍ അധികമായിട്ടും എയര്‍ ഇന്ത്യ അധികൃതര്‍ നടപടിയൊന്നും എടുത്തില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം 3:45ന് റിയാദില്‍ നിന്ന് കൊച്ചിയിലേക്ക് പോകേണ്ട വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് 150തോളം മലയാളികളുടെ യാത്ര അനിശ്ചിതത്വത്തിലായി.
യാത്ര മുടങ്ങിയതിനാല്‍ ഒരു വിദ്യാര്‍ത്ഥിക്ക് തിങ്കളാഴ്ച നടന്ന കേരള യൂണിവേഴ്സിറ്റി ബികോം പരീക്ഷ എഴുതാനുമായില്ല. മറ്റൊരാള്‍ക്ക് ബന്ധുവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടിലെത്താന്‍ കഴിയാത്ത സ്ഥിതിയുമുണ്ടായി. എയര്‍ ഇന്ത്യ അധികൃതര്‍ ആദ്യമറിയിച്ചത് തിങ്കാഴ്ച രാവിലെ ഏഴ് മണിക്കുള്ള വിമാനത്തില്‍ ഇവര്‍ക്ക് യാത്ര സൗകര്യം ഒരുക്കുമെന്നാണ്.
പിന്നീട് രാത്രി എട്ടരയ്ക്കുള്ള വിമാനത്തില്‍ കയറ്റിവിടുമെന്നായി പുതിയ അറിയിപ്പ്. തുടര്‍ന്ന് യാത്ര മുടങ്ങിയിട്ട് 30 മണിക്കൂറില്‍ അധികമായിട്ടും തിങ്കളാഴ്ച രാത്രിയിലും ഒരാളെ പോലും നാട്ടിലേക്കയക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. യാത്രക്കാര്‍ക്ക് തങ്ങാന്‍ ഹോട്ടല്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ എപ്പോള്‍ നാട്ടിലേക്കു മടങ്ങാന്‍ കഴിയുമെന്ന വിവരം പോലും നല്‍കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Air india flight from Riyadh to cochin has been cancelled, Riyadh, News, Gulf, Flight, Passengers, World

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.