Follow KVARTHA on Google news Follow Us!
ad

ഭക്ഷ്യവിഷബാധ; 30 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദേശം

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 30 ഓളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലാഞ്ചിറ ബെഥനി നവജീവന്‍ Thiruvananthapuram, News, Kerala, Students, hospital, Treatment
തിരുവനന്തപുരം: (www.kvartha.com 31.05.2019) ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 30 ഓളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലാഞ്ചിറ ബെഥനി നവജീവന്‍ ഫിസിയോതെറാപ്പി കോളേജിലെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി കഴിച്ച ബിരിയാണിയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റതായാണ് സംശയം.

വിദ്യാര്‍ത്ഥികള്‍ക്ക് വയറുവേദനയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പാളയം ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ സുഖം പ്രാപിച്ചു വരുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്താനായി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍ദേശം നല്‍കി.

Thiruvananthapuram, News, Kerala, Students, hospital, Treatment, students admitted to hospital due to food poisoning

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, Students, hospital, Treatment, students admitted to hospital due to food poisoning