Follow KVARTHA on Google news Follow Us!
ad

10-ാം വയസില്‍ പെട്ടൊന്നാരു ദിവസം സംസാരശേഷി നഷ്ടപ്പെട്ടു; 40 വര്‍ഷത്തിനപ്പുറം നീണ്ട മൗനത്തിനൊടുവില്‍ സംസാരിച്ചു, വിശ്വസിക്കാനാകാതെ വീട്ടുകാരും നാട്ടുകാരും

പത്താം വയസില്‍ നഷ്ടപ്പെട്ട സംസാരശേഷി, അതൊരു നീണ്ട വര്‍ഷക്കാലത്തെ മൗനമായിരുന്നു. ഒടുവില്‍ 40 വര്‍ഷത്തിനപ്പുറം നീണ്ട മൗനത്തിലൊരുNadapuram, News, Kerala, Doctor, Treatment
നാദാപുരം: (www.kvartha.com 31.05.2019) പത്താം വയസില്‍ നഷ്ടപ്പെട്ട സംസാരശേഷി, അതൊരു നീണ്ട വര്‍ഷക്കാലത്തെ മൗനമായിരുന്നു. ഒടുവില്‍ 40 വര്‍ഷത്തിനപ്പുറം നീണ്ട മൗനത്തിലൊരു ദിവസം അരൂരിലെ തോലേരി ബാബു (52) സംസാരിച്ചു. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം.

വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ സഹോദരന്‍ രാജന്‍ 'എങ്ങോട്ട് പോകുന്നു' വെന്ന് ചോദിച്ചപ്പോഴായിരുന്നു ബാബു വായ തുറന്ന് പ്രതികരിച്ചത്. 'ചെത്തില്‍ പോകണം' എന്ന മറുപടി കേട്ട് രാജന്‍ ഞെട്ടി, വീട്ടുകാരും. മറ്റൊരു സഹോദരനായ കൃഷ്ണന്റെ വിടാണ് 'ചെത്തില്‍ വീട്'. രണ്ട് പറമ്പിന് അപ്പുറത്തെ ചെത്തില്‍ വീട്ടിലെത്തിയപ്പോള്‍ കൃഷ്ണന്റെ ഭാര്യ സുജാതയ്ക്ക് കാര്യങ്ങള്‍ വിശ്വസിക്കാനായില്ല.'എന്താ വന്നേ' എന്ന് ചോദിച്ചപ്പോള്‍ 'ഞാ പോന്നതാ' എന്ന് ബാബു തിരിച്ചും മറുപടി നല്‍കി.

 Story of babu in kozhikode, Nadapuram, News, Kerala, Doctor, Treatment

വീട്ടുകാര്‍ സംഭവത്തിന് ശേഷം സന്തോഷത്തിലായി. കാരണം 42 വര്‍ഷത്തിലേറെയായി കേള്‍ക്കാത്ത ശബ്ദമായിരുന്നു വീട്ടുകാരും നാട്ടുകാരും അനുഭവിച്ചറിഞ്ഞത്. അരൂര്‍ കണ്ണംകുളം എല്‍പി സ്‌കൂളില്‍ 4 ല്‍ പഠിക്കുമ്പോഴാണ് ബാബുവിന് സംസാരശേഷി നഷ്ടമായത്. അതോടെ സ്‌കൂള്‍ പഠനം നിര്‍ത്തി വീട്ടില്‍ തന്നെയായി. അതുവരെ കാണിച്ചിരുന്ന പ്രസരിപ്പ് നഷ്ടമായതായെന്ന് അന്ന് സ്‌കൂളില്‍ പഠിച്ചിരുന്ന ചെത്തില്‍ കുമാരന്‍ പറഞ്ഞു. പിന്നിടാണ് ബാബുവിന്റെ ലോകം വീടും പരിസരവുമായി ഒതുങ്ങിയത്. പരസഹായമില്ലാതെ പുറത്തേക്ക് പോകാതായി.

4 പതിറ്റാണ്ടിന് ശേഷം സംസാരിച്ച ബാബുവിനെ ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. സിന്ധു വിശദമായി പരിശോധിച്ചു. എന്നാല്‍ ബാബുവില്‍ അത്ഭുതകരമായി ഒന്നും കണ്ടില്ല. മെഡിക്കല്‍ സയന്‍സില്‍ ഇത്തരം അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

കാഴ്ചക്കുറവുള്ള ബാബുവിന് കാഴ്ചക്കുറവ് പരിഹരിക്കാനുള്ള ചികിത്സ നടത്താനാണ് വീട്ടുകാരുടെ തീരുമാനം. ബാബുവിന്റെ ചിത്രം എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനുളള തിരക്കും കൂടിത്തുടങ്ങി. ബാബുവിനോട് വിശേഷങ്ങള്‍ ചോദിച്ചറിയുന്ന തിരക്കിലാണ് നാട്ടുകാര്‍. ചോദ്യങ്ങള്‍ക്ക് എല്ലാം കൃത്യമായി ഉത്തരവും നല്‍കുന്നുണ്ട് ബാബു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Story of babu in kozhikode, Nadapuram, News, Kerala, Doctor, Treatment