Follow KVARTHA on Google news Follow Us!
ad

അള്‍സറിനെയും വയറിലുണ്ടാകുന്ന ക്യാന്‍സറിനെയും തിരിച്ചറിയാം; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

ഒരു പരിധിവരെ ക്യാന്‍സര്‍ വരാനുള്ള കാരണം വ്യക്തിയുടെ ജീന്‍, ജീവിക്കുന്ന പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണെന്നാണ്Kochi, News, Kerala, Health, Treatment, Doctor, Cancer
കൊച്ചി: (www.kvartha.com 31.05.2019) ഒരു പരിധിവരെ ക്യാന്‍സര്‍ വരാനുള്ള കാരണം വ്യക്തിയുടെ ജീന്‍, ജീവിക്കുന്ന പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗമാണ് ക്യാന്‍സര്‍. വയറിലുണ്ടാകുന്ന കാന്‍സര്‍ കണ്ടുപിടിക്കാന്‍ സാധിക്കാതെ വരുന്നത് രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ചില സാഹചര്യങ്ങളില്‍ അള്‍സര്‍ വയറിലുണ്ടാകുന്ന ക്യാന്‍സറാണെന്ന് തോന്നാം.

കുടലിലും ആമാശയത്തിലും ഉണ്ടാവുന്ന വ്രണം അല്ലെങ്കില്‍ മുറിവുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്. ആദ്യഘട്ടത്തില്‍ ചെറിയൊരു ദ്വാരമോ മുറിവോ ആയിരിക്കും ഉണ്ടാവുന്നത്. അത് അവഗണിക്കുമ്പോള്‍ ദ്വാരം വലുതായി വരും. ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക. എന്നാല്‍ താഴെ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പിടിപെട്ടുവെന്നില്ല. പക്ഷേ ഈ ലക്ഷണങ്ങളുള്ളവര്‍ ഡോക്ടറുടെ സഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും ശ്രദ്ധിക്കുക.

Stomach cancer and stomach ulcers, Kochi, News, Kerala, Health, Treatment, Doctor, Cancer

* വയറുവേദനയാണ് അള്‍സറിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്ന്. വയറില്‍ കത്തുന്ന പോലെ വേദന വന്നാല്‍ ശ്രദ്ധിക്കുക.

* ഭക്ഷണശേഷം വയറ്റില്‍ അസ്വസ്ഥത അനുഭവപ്പെടുന്നത്.

* വയറു വീര്‍ക്കുന്നതും അസാധാരണമായ വേദനയും അള്‍സറിന്റെ ലക്ഷണമാണ്. ഇതു വയറ്റിലെ ക്യാന്‍സറിന്റെയും ലക്ഷണമാകാം. അതുകൊണ്ടുതന്നെ ഒരിക്കലും ഇത് അവഗണിക്കാതിരിക്കുക.

* ദഹനം ശരിയല്ലാതെ നടക്കുന്നതും അവഗണിക്കരുത്.

* ഉറങ്ങുന്ന സമയത്ത് വയറ്റില്‍ വേദനയുണ്ടാകുന്നത്.

* മനംപുരട്ടല്‍, ഛര്‍ദ്ദി, നെഞ്ചരിച്ചില്‍, തലചുറ്റല്‍, വിശപ്പില്ലായ്മ.

* മലബന്ധവും പെട്ടന്നുള്ള വയറു വേദനയും സൂക്ഷിക്കണം.

* കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ വയറ്റിലുണ്ടാകുന്ന ബുദ്ധിമുട്ട്.

* അകാരണമായി ശരീരഭാരം കുറയുന്നതും ശ്രദ്ധിക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Stomach cancer and stomach ulcers, Kochi, News, Kerala, Health, Treatment, Doctor, Cancer