യുവാവിന്റെ പരാതി കേട്ട് അന്തംവിട്ട് പോലീസ്; നോമ്പെടുത്ത തനിക്ക് ഭാര്യ ഭക്ഷണം ഉണ്ടാക്കി തരുന്നില്ല, പോലീസ് തന്നെ പരിഹാരമുണ്ടാക്കി തരണമെന്ന് യുവാവിന്റെ അപേക്ഷ, കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വകുപ്പില്ലെന്ന് പോലീസ്

യുവാവിന്റെ പരാതി കേട്ട് അന്തംവിട്ട് പോലീസ്; നോമ്പെടുത്ത തനിക്ക് ഭാര്യ ഭക്ഷണം ഉണ്ടാക്കി തരുന്നില്ല, പോലീസ് തന്നെ പരിഹാരമുണ്ടാക്കി തരണമെന്ന് യുവാവിന്റെ അപേക്ഷ, കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വകുപ്പില്ലെന്ന് പോലീസ്

കുവൈത്ത് സിറ്റി: (www.kvartha.com 27.05.2019) ഭാര്യ ഭക്ഷണമുണ്ടാക്കുന്നില്ലെന്ന വിചിത്രമായ പരാതിയുമായി ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍. കുവൈത്തിലെ അല്‍ റായി പത്രമാണ് പരാതിയെക്കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കുവൈത്തി പൗരന്‍ ഭാര്യക്കെതിരെ പരാതിയുണ്ടെന്ന് പറഞ്ഞായിരുന്നു സ്റ്റേഷനിലെത്തിയത്.

നോമ്പെടുക്കുന്ന തനിക്ക് ഭാര്യ ഭക്ഷണമുണ്ടാക്കി തരുന്നില്ലെന്നായിരുന്ന പരാതിയായിരുന്നു ഉദ്യോഗസ്ഥരോട് പറഞ്ഞത്. വീട്ടില്‍ ഭാര്യയുണ്ടാക്കിയ ഭക്ഷണം കഴിക്കുകയെന്നത് തന്റെ അവകാശമാണെന്നും അക്കാര്യം ഭാര്യയെ പറഞ്ഞ് മനസിലാക്കാന്‍ സാധിക്കാത്തത് കൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുമായിരുന്നു ഇയാള്‍ ഉന്നയിച്ച വാദം. എന്നല്‍ ഇത്തരം കാര്യങ്ങളില്‍ പോലീസ് കേസെടുക്കാറില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഇയാളെ മടക്കി അയച്ചു.

Man reports wife to police for refusing to cook Iftar, Kuwait, News, Gulf, Police, Complaint, Report, Humor

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man reports wife to police for refusing to cook Iftar, Kuwait, News, Gulf, Police, Complaint, Report, Humor