Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ റെണ്‍വേ പുനര്‍നിര്‍മാണം പൂര്‍ത്തിയായി; വിമാനത്താവളത്തിലെ ഒരു റെണ്‍വെ അടച്ചിട്ടിരുന്നത് 45 ദിവസം

റണ്‍വേ പുനര്‍നിര്‍മാണം പൂര്‍ത്തിയായി. വിമാനത്താവളത്തിലെ ഒരു റെണ്‍വെ 45 ദിവസത്തോളം അടച്ചിട്ടിരിക്കുകDubai, News, Gulf, Airport, Flight, World
ദുബൈ: (www.kvartha.com 31.05.2019) റണ്‍വേ പുനര്‍നിര്‍മാണം പൂര്‍ത്തിയായി. വിമാനത്താവളത്തിലെ ഒരു റെണ്‍വെ 45 ദിവസത്തോളം അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര മാസം ഇതിനെ തുടര്‍ന്ന് അവശേഷിച്ച ഒരു റണ്‍വേ ഉപയോഗിച്ചായിരുന്നു പ്രവര്‍ത്തനം. തുടര്‍ന്ന് റണ്‍വേ പുനര്‍നിര്‍മാണം പൂര്‍ത്തിയായതോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി.

ഏപ്രില്‍ 16ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് റണ്‍വേ അടച്ചിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. രണ്ട് വര്‍ഷം നീണ്ട തയ്യാറെടുപ്പുകളാണ് ഇതിനായി നടത്തിയിരുന്നത്. 18,500ലധികം ട്രക്ക് ലോഡ് നിര്‍മാണ സാമഗ്രികളാണ് ഇക്കാലയളവില്‍ വിമാനത്താവളത്തിന് അകത്തേക്കും പുറത്തേക്കും സഞ്ചരിച്ചത്.

Dubai airport resumes full fledged operations, Dubai, News, Gulf, Airport, Flight, World

വിമാനത്താവളത്തിലെത്തിയിരുന്നത് ഓരോ മണിക്കൂറിലും 90 കണ്‍സ്ട്രക്ഷന്‍ വാഹനങ്ങളായിരുന്നു. ദുബൈ വിമാനത്താവളം പൂര്‍ണാര്‍ത്ഥത്തില്‍ പ്രവര്‍ത്തന സജ്ജമായതോടെ വിമാനങ്ങളുടെ സമയക്രമം പരിശോധിക്കണമെന്ന് അധികൃതര്‍ അറിയിച്ചിരിക്കുകയാണ് യാത്രക്കാര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai airport resumes full fledged operations, Dubai, News, Gulf, Airport, Flight, World