പ്രവാസികളെ സാരമായി ബാധിക്കും; ദുബൈ സ്‌കൂളുകളില്‍ അടുത്ത വര്‍ഷം ഫീസ് വര്‍ധിപ്പിക്കും

 


ദുബൈ: (www.kvartha.com 11.04.2019) ദുബൈ ഭരണകൂടം സ്‌കൂള്‍ ഫീസില്‍ താല്‍ക്കാലികമായി നിയന്ത്രണം കൊണ്ടുവന്നത് പ്രവാസികള്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ ദുബൈ നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോരിറ്റിയുടെ അനുമതി ലഭിക്കുന്നതോടെ 150ലധികം സ്‌കൂളുകളില്‍ അടുത്ത വര്‍ഷം സ്‌കൂള്‍ ഫീസ് വര്‍ധിപ്പിക്കാം.

നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോരിറ്റിയുടെ പുതിയ മാനദണ്ഡപ്രകാരം സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നത് അനുസരിച്ചാണ് ഫീസ് വര്‍ദ്ധനവിന് അനുമതി നല്‍കുന്നത്. 141 സ്‌കൂളുകള്‍ കഴിഞ്ഞ വര്‍ഷത്തെ അതേ നിലവാരം നിലനിര്‍ത്തിട്ടുണ്ടെന്ന് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോരിറ്റി നടത്തിയ പരിശോധന പ്രകാരം വ്യക്തമായി.

പ്രവാസികളെ സാരമായി ബാധിക്കും; ദുബൈ സ്‌കൂളുകളില്‍ അടുത്ത വര്‍ഷം ഫീസ് വര്‍ധിപ്പിക്കും

ഇവയ്ക്ക് 2.07 ശതമാനം ഫീസ് വര്‍ദ്ധിപ്പിക്കാനാവും. ഒന്‍പത് സ്‌കൂളുകള്‍ നേരത്തെയുണ്ടായിരുന്ന നിലവാരം മെച്ചപ്പെടുത്തിയതിനാല്‍ 4.14 ശതമാനം ഫീസ് വര്‍ദ്ധിപ്പിക്കാനുമാവും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Over 150 private schools in Dubai eligible to hike fees for next year, Dubai, News, World, Education, school.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia