കടം കയറി പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേസിന്റെ പ്രവര്‍ത്തനം അപകടകരമായ അവസ്ഥയിലേക്ക്; ജെറ്റിന്റെ വിമാനങ്ങള്‍ പാട്ടക്കമ്പനികള്‍ തിരിച്ചെടുത്തു, നരേഷ് ഗോയല്‍ രാജിവച്ചു

കടം കയറി പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേസിന്റെ പ്രവര്‍ത്തനം അപകടകരമായ അവസ്ഥയിലേക്ക്; ജെറ്റിന്റെ വിമാനങ്ങള്‍ പാട്ടക്കമ്പനികള്‍ തിരിച്ചെടുത്തു, നരേഷ് ഗോയല്‍ രാജിവച്ചു

ന്യൂഡല്‍ഹി: (www.kvartha.com 11.04.2019) ജെറ്റ് എയര്‍വേസിന്റെ പ്രവര്‍ത്തനം അപകടകരമായ അവസ്ഥയിലേക്ക്. കടം കയറി പ്രതിസന്ധിയിലായതിനെ തുടര്‍ന്നാണ് ജെറ്റ് എയര്‍വേസിന്റെ പ്രവര്‍ത്തനം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിയത്. കമ്പനികള്‍ ജെറ്റ് എയര്‍വേസിന് വിമാനങ്ങള്‍ പാട്ടത്തിന് നല്‍കിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി അവ തിരികെയെടുത്തത് പ്രശ്‌നങ്ങള്‍ കൂടുതലാവാന്‍ കാരണമായി.

ബിഡ് സമര്‍പ്പിക്കാനുളള അവസാന തീയതി ബുധനാഴ്ചയായിരുന്നു. എന്നാല്‍ ജെറ്റിന്റെ ഓഹരി വാങ്ങാന്‍ ആരും എത്താത്തതിനെ തുടര്‍ന്ന് അവസാന തീയതി വെള്ളിയാഴ്ച വരെ നീട്ടി. ഓഹരി വില്‍പ്പന സംഘടിപ്പിച്ചത് സ്റ്റേറ്റ് ബാങ്ക് മുന്‍കൈയെടുത്താണ്. എന്നാല്‍ ഓഹരി വാങ്ങാന്‍ ചിലര്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ആരും ബിഡ് നല്‍കാന്‍ തയ്യാറായിരുന്നില്ല. 75 ശതമാനം ഓഹരികളാണ് ജെറ്റിന്റെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.

Jet Airways in crisis; no one ready to take Jet Airways, New Delhi, News, National, Technology, Business, Flight

കമ്പനിയുടെ നിയന്ത്രണം എസ്ബിഐ ഏറ്റെടുത്തത് കഴിഞ്ഞ മാസമാണ്. ഇതിനെ തുടര്‍ന്ന് ചെയര്‍മാനും ജെറ്റിന്റെ സ്ഥാപകനുമായ നരേഷ് ഗോയലിന് രാജിവച്ച് കമ്പനിക്ക് പുറത്തേക്ക് പോകേണ്ടി വന്നു.

വായ്പദാതാക്കളായ ബാങ്കുകള്‍ കടബാധ്യത ഓഹരിയാക്കി മാറ്റാനായി നേരത്തെ പദ്ധതി ആലോചിച്ചിരുന്നു. നയപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് പദ്ധതി മുടങ്ങി. കമ്പനിയുടെ 50.5 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനായിരുന്നു വായ്പദാതാക്കളായ ബാങ്കുകളുടെ പദ്ധതി. സ്റ്റേറ്റ് ബാങ്കിനാണ് ഏറ്റവും അധികം വായ്പ തുക തിരിച്ചുകിട്ടാനുളളത്.

Keywords: Jet Airways in crisis; no one ready to take Jet Airways, New Delhi, News, National, Technology, Business, Flight. 
ad