കുറ്റൂര്‍ സ്‌കൂളിലെ 'തീപിടിത്തം', ചിത്രം കണ്ട് ആരും ഭയപ്പെടേണ്ട, യാഥാര്‍ത്ഥ്യം ഇതാണ്

വേങ്ങര:(www.kvartha.com 24.11.2018) വേങ്ങരയ്ക്കടുത്ത കുറ്റൂര്‍ നോര്‍ത്ത് കെഎംഎച്ച്എസ്എസ് സ്‌കൂളില്‍ വന്‍ തീപിടുത്തം ഉണ്ടായതായും നിരവധി കുട്ടികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതുമായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ പേടിപ്പെടുത്തുന്നതും സഹതാപം ഉണ്ടാക്കുന്നതുമായ ചിത്രങ്ങളാണ് ഒപ്പം പ്രചരിക്കുന്നത്. എന്നാല്‍ ഈ തീപിടിത്തം യാഥാര്‍ത്ഥ്യമല്ലെന്നും തീപിടിത്തം ഉണ്ടായാല്‍ എടുക്കേണ്ട മോക്ഡ്രില്‍ ആണെന്നും അറിയാതെയാണ് പലരും കിട്ടിയ വാര്‍ത്തയും ചിത്രങ്ങളും ഫോര്‍വേര്‍ഡ് ചെയ്യുന്നത്.
Mockdrill at KMHSS Kuttoor

സ്‌കൂളിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയത ചിത്രങ്ങള്‍ എടുത്ത് യാഥാര്‍ത്ഥ സംഭവമാണെന്ന രീതിയിലാണ് ഏതോ കുബുദ്ധി ഷെയര്‍ ചെയ്തത്. പിന്നീട് ഇത് സോഷ്യല്‍ മീഡിയയില്‍ പരക്കുകയായിരുന്നു. സത്യാവസ്ഥ അറിയാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നടക്കം നിരവധി പേരാണ് തങ്ങളെ ബന്ധപ്പെട്ടതെന്ന് സ്‌കൂളിലെ ചരിത്ര വിഭാഗം അധ്യാപകന്‍ സച്ചിന്‍ കെ വാര്‍ത്തയോട് പറഞ്ഞു.

Mockdrill at KMHSS Kuttoor

യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്താനായി മോക്ഡ്രില്ലിന്റെ പത്രങ്ങളില്‍ വന്ന വാര്‍ത്തയുടെ കട്ടിംഗുകളും ഇതോടൊപ്പം തങ്ങള്‍ പ്രചിരിപ്പിക്കുന്നുണ്ടെങ്കിലും ഇതൊന്നും മറ്റ് പ്രചരണത്തിനൊപ്പം എത്തുന്നില്ല. സത്യം ചെരുപ്പിടുമ്പോള്‍ തന്നെ കള്ളം ലോകസഞ്ചാരം നടത്തിക്കഴിരിക്കുമെന്ന പഴമൊഴിയെ ഓര്‍മിപ്പിക്കുന്നതാണ് ഈ സംഭവമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

പ്രളയ ബാധിത പഞ്ചായത്തുകളിലെ കുട്ടികള്‍ ക്ക് ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണം നല്‍കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലാ ചൈല്‍ഡ്ലൈനും ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് മലപ്പുറം യൂണിറ്റും സംയുക്തമായി മോക്ഡ്രില്‍ വെള്ളിയാഴ്ച ഉച്ചക്ക് കുറ്റൂര്‍ നോര്‍ത്ത്  കെഎംഎച്ച്എസ്എസ് സ്‌കൂളില്‍ വെച്ച് നടത്തിയത്.

Mockdrill at KMHSS Kuttoor

ഡെപ്യൂട്ടി തഹസില്‍ദാര്‍ ജൂഡി. സ്‌കൂള്‍ മാനേജര്‍ കുഞ്ഞി മൊയ്തു, പിടിഎ പ്രസിഡന്റ് മൊയ്ദീന്‍കുട്ടി കെ.കെ., ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉമേഷ്, വേങ്ങര എസ് ഐ സംഗീത് പുനത്തില്‍ എച്ച്.എം അനില്‍ കുമാര്‍ പി ബി, പ്രിന്‍സിപ്പല്‍ യൂസഫ് കരുമ്പില്‍, വേങ്ങര സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍മാന്‍
ഫസല്‍ കെ.പി,  ചൈല്‍ഡ് ലൈൻ കോ ഓര്‍ഡിനേറ്റര്‍ സി.പി. സലീം നവാസ് കാരക്കടന്‍, മുഹ്സിന്‍ പരി. അസിസ്റ്റന്റ് ഫയര്‍ ഓഫീസര്‍ പി.പ്രദീപ് എന്നിവര്‍ക്കൊപ്പം രംഗം കൊഴുപ്പിച്ച് തകര്‍ത്തഭിനയിച്ച കുട്ടികളും അദ്ധ്യാപകരും ചേര്‍ന്ന് മോക്ക് ഡ്രില്ലിന് നേതൃത്വം നല്‍കി. സ്‌കൂളിനും ഫയര്‍ഫോഴ്‌സിനും ചൈല്‍ഡ് ലൈനിന്റെ ഉപഹാരങ്ങള്‍ വിതരണം ചെയത് ആദരിക്കുകയും ചെയ്തു.

Keywords: Kerala, Malappuram, Police, Fire, school, Facebook, Fake, Social Network, Mcokdrill at KMHSS Kuttoor
Previous Post Next Post