Follow KVARTHA on Google news Follow Us!
ad

വീടുകളില്‍ സ്റ്റിക്കര്‍ പതിച്ചതിനു പിന്നില്‍ സി സി ടി വി വില്‍ക്കുന്ന സ്ഥാപനം; ആശങ്ക വേണ്ടെന്ന് പോലീസ്

വീടുകളില്‍ സ്റ്റിക്കര്‍ പതിച്ചതിനു പിന്നില്‍ സി സി ടി വി വില്‍ക്കുന്ന സ്ഥാപനമാണെന്ന് പോലീസ് കണ്ടെത്തി. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നാണ് പോലീസ് പറയുന്നത്. കൊച്ചി Kerala, News, Kochi, CCTV, Police, Black Sticker; Police clarification
കൊച്ചി: (www.kvartha.com 30.01.2018) വീടുകളില്‍ സ്റ്റിക്കര്‍ പതിച്ചതിനു പിന്നില്‍ സി സി ടി വി വില്‍ക്കുന്ന സ്ഥാപനമാണെന്ന് പോലീസ് കണ്ടെത്തി. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നാണ് പോലീസ് പറയുന്നത്. കൊച്ചി ഏരൂരിലെ നിരവധി വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച സംഭവത്തിന്റെ സത്യാവസ്ഥയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പോലീസ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

സ്റ്റിക്കര്‍ ഒട്ടിച്ചവര്‍ തന്നെ നേരിട്ട് പോലീസിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന സിസിടിവി ക്യാമറ വില്‍ക്കുന്ന സ്ഥാപനമാണ് സ്റ്റിക്കറൊട്ടിച്ച് പരസ്യം സൃഷ്ടിക്കാന്‍ ശ്രമിച്ചത്. സിസിടിവി ക്യാമറ ഉണ്ടെങ്കില്‍ വീടുകളില്‍ നടക്കുന്ന സംഭവങ്ങള്‍ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് സ്റ്റിക്കറൊട്ടിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ ശ്രമിച്ചതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.

സ്റ്റിക്കര്‍ പതിക്കുന്നതിനു പിന്നില്‍ മോഷ്ടാക്കളും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരുമാണെന്ന പ്രചരണം കൊടുമ്പിരി കൊണ്ടതോടെയാണ് ഇപ്പോള്‍ സത്യാവസ്ഥ പുറത്തായിരിക്കുന്നത്. ചിലരെ ഉപയോഗിച്ചാണ് പല വീടുകളിലും സ്റ്റിക്കര്‍ പതിപ്പിച്ചത്. ഏരൂരില്‍ ഒരു മാസം മുമ്പ് വീട്ടുകാരെ കെട്ടിയിട്ട് 54 പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത സംഭവം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് പല സ്ഥലങ്ങളിലായി വീടുകളുടെ ജനാലകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ചുകൊണ്ട് സിസിടിവി ക്യാമറ സ്ഥാപനം പരസ്യ രീതി കൊണ്ടുവന്നത്. സ്ഥാപന ഉടമകളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കി വിട്ടയച്ചതായി പോലീസ് പറഞ്ഞു.

ഇത്തരത്തില്‍ കേരളത്തിലെ പല ജില്ലകളിലും വീടുകളില്‍ സ്റ്റിക്കര്‍ പതിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവങ്ങളില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.


Keywords: Kerala, News, Kochi, CCTV, Police, Black Sticker; Police clarification
< !- START disable copy paste -->