Follow KVARTHA on Google news Follow Us!
ad

സ്റ്റിക്കര്‍ പതിക്കുന്നത് നാടിനെ ഭീതിയിലാഴ്ത്തുന്നു; കൂടുതല്‍ പരാതികളുമായി നാട്ടുകാര്‍ രംഗത്ത്, നീലേശ്വരത്ത് പുതപ്പ് വില്‍ക്കാനെത്തിയ സംഘം വില പറഞ്ഞുറപ്പിച്ചിട്ടും പുതപ്പ് നല്‍കാതെ പോയി, സ്റ്റിക്കറിനു പിന്നില്‍ ഈ സംഘമാണോ എന്ന് സംശയം

കാസര്‍കോട് ജില്ലയില്‍ സ്റ്റിക്കര്‍ പതിക്കുന്നത് നാടിനെ ഭീതിയിലാഴ്ത്തുന്നു. കാസര്‍കോട് നെല്ലിക്കുന്നിനും കാഞ്ഞങ്ങാട് കൊളവയലിലും സ്റ്റിക്കര്‍ പതിച്ചത് കണ്ടെത്തിയതിനു Kasaragod, Kerala, news, Natives, complaint, Neeleswaram, Kerala, News, Natives, Complaint, kasaragod,
കാസര്‍കോട്: (www.kvartha.com 30.01.2018) കാസര്‍കോട് ജില്ലയില്‍ സ്റ്റിക്കര്‍ പതിക്കുന്നത് നാടിനെ ഭീതിയിലാഴ്ത്തുന്നു. കാസര്‍കോട് നെല്ലിക്കുന്നിനും കാഞ്ഞങ്ങാട് കൊളവയലിലും സ്റ്റിക്കര്‍ പതിച്ചത് കണ്ടെത്തിയതിനു പിന്നാലെ കൂടുതല്‍ പ്രദേശങ്ങളില്‍ നിന്നും പോലീസില്‍ പരാതിയെത്തി. കാഞ്ഞങ്ങാട് നഗരസഭയിലെ 36-ാം വാര്‍ഡായ കല്ലൂരാവിയില്‍ രണ്ടു വീടുകളില്‍ സ്റ്റിക്കര്‍ പതിച്ചതായി കണ്ടെത്തി. കല്ലൂരാവിയിലെ റസാഖ് സഅദി, അയല്‍വീട്ടുകാരായ ഉമൈബ എന്നിവരുടെ വീടുകളിലാണ് കറുത്ത സ്റ്റിക്കര്‍ പതിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തുകയും സ്റ്റിക്കര്‍ പറിച്ചെടുത്ത് കൊണ്ടുപോവുകയും ചെയ്തു.

അതേസമയം നീലേശ്വരം പള്ളിക്കര കറുത്തഗേറ്റിലെ അഞ്ചു വീടുകളില്‍ വെളുത്ത സ്റ്റിക്കര്‍ പതിച്ചതായി കണ്ടെത്തി. കറുത്തഗേറ്റിലെ രജിത ടീച്ചര്‍, രാജീവന്‍, കമലാക്ഷന്‍ എന്നിവരുടെയും മറ്റു രണ്ടുപേരുടെയും വീടുകളിലാണ് സ്റ്റിക്കര്‍ പതിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച നാലംഗ സംഘം പുതപ്പ് വില്‍ക്കാനായി പ്രദേശത്തെത്തിയിരുന്നതായി വീട്ടുകാരിലൊരാള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. 2,500 രൂപയ്ക്ക് പുതപ്പ് പറഞ്ഞുറപ്പിച്ചിട്ടും നല്‍കാതെ സംഘം മടങ്ങിപ്പോയതിലും സംശയം ഉയര്‍ന്നിട്ടുണ്ട്. ഈ സംഘമായിരിക്കാം സ്റ്റിക്കര്‍ പതിച്ചതിന് പിന്നിലെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. വിവരമറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.



സാമാന്യം സാമ്പത്തിക ശേഷിയുള്ളതും കുട്ടികള്‍ ഉള്ളതുമായ വീടുകളിലാണ് ഇത്തരം സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ കുട്ടികളെ തട്ടിക്കൊണ്ടുപോകലോ കവര്‍ച്ചയോ ആകാം സ്റ്റിക്കര്‍ പതിച്ചതിനു പിന്നിലെ ഉദ്ദേശമെന്നാണ് സംശയിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ പല വീടുകളിലും സ്റ്റിക്കര്‍ പതിച്ചതായി കണ്ടെത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

പിലിക്കോട് മാങ്കടവത്ത്‌കൊവ്വലിലെ രണ്ടു വീടുകളില്‍ സ്‌കെച്ച് കൊണ്ട് ബി എസ് 27, ബി എസ് 28 എന്നിങ്ങനെ എഴുതിവെച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈ വീട്ടുകാരും ചന്തേര പോലീസില്‍ വിവരമറിയിച്ചിട്ടുണ്ട്.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Natives, complaint, Neeleswaram, Kerala, News, Natives, Complaint, kasaragod, Sticker Threat in Kasaragod
< !- START disable copy paste -->