Follow KVARTHA on Google news Follow Us!
ad

ബില്ലടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ മാതാവിനെ ആശുപത്രി അധികൃതര്‍ ബന്ദിയാക്കി; മകനായ ഏഴ് വയസുകാരന്‍ തെരുവില്‍ ഭിക്ഷയാചിച്ചു

പാറ്റ്‌ന: (www.kvartha.com 30-11-2017) ബില്‍ അടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ മാതാവിനെ ആശുപത്രി അധികൃതര്‍ ബന്ദിയാക്കി. Begging, child begging, child begging on streets, Patna, Still born
പാറ്റ്‌ന: (www.kvartha.com 30-11-2017) ബില്‍ അടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ മാതാവിനെ ആശുപത്രി അധികൃതര്‍ ബന്ദിയാക്കി. ബില്‍ തുകയ്ക്കുള്ള പണം സ്വരൂപിക്കാന്‍ ഏഴ് വയസുകാരനായ മകനെ ഭിക്ഷയാചിക്കാന്‍ തെരുവിലും വിട്ടു.

മാ ഷീത്‌ല എമര്‍ജന്‍സി ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡിലാണ് ലളിത ദേവിയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. നവംബര്‍ 14നായിരുന്നു ഇത്. പ്രസവത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉയരുകയും ചികില്‍സ ചിലവ് ഒന്നര ലക്ഷം വരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയും ചെയ്തു. ഒരു ഏജന്റ് വഴിയായിരുന്നു ഇവര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയത്. എന്നാല്‍ പിന്നീട് ചികില്‍സ ചിലവ് 70,000 ആക്കി ചുരുക്കി. ഏജന്റ് പറഞ്ഞതനുസരിച്ച് ദേവിയുടെ ഭര്‍ത്താവ് നിര്‍ദ്ധന്‍ രാം 25,000 രൂപ ആശുപത്രിയില്‍ അടച്ചു. എന്നാല്‍ ബാക്കി പണം ലഭിക്കാതെ സ്റ്റിച്ച് വെട്ടാനോ ദേവിയെ ഡിസ്ചാര്‍ജ്ജ് ചെയ്യാനോ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് പിതാവിനെ സഹായിക്കാന്‍ കുട്ടി ഭിക്ഷയാചിക്കാന്‍ ഇറങ്ങുകയായിരുന്നു.

കുട്ടി ഭിക്ഷ യാചിക്കുന്നത് കണ്ട് ചില മാധ്യമങ്ങള്‍ സംഭവം ഏറ്റെടുത്തതോടെയാണ് ലോകം ഇക്കാര്യമറിയുന്നത്.

boy

ഇത് വാര്‍ത്തയായതോടെ എം. പി പപ്പു യാദവ് വിഷയത്തില്‍ ഇടപെടുകയും ദേവിയെ ആശുപത്രിയില്‍ നിന്ന് രക്ഷിക്കുകയും ചെയ്തു. ആശുപത്രി അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

പപ്പു യാദവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പതിനായിരം രൂപ ദേവിക്ക് ആശുപത്രി നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Later, Madhepura MP Pappu Yadav intervened in the matter and later rescued the mother. An FIR was also lodged against the hospital administration.

Keywords: Begging, child begging, child begging on streets, Patna, Still born