ഭീകരരുടെ പട്ടികയില്‍ നിന്നും തന്റെ പേര് നീക്കണമെന്നാവശ്യപ്പെട്ട് ഹഫീസ് സയീദ് യുഎന്നില്‍

ന്യൂയോര്‍ക്ക്: (www.kvartha.com 30-11-2017) ആഗോള ഭീകരരുടെ പട്ടികയില്‍ നിന്നും തന്റെ പേര് നീക്കണമെന്നാവശ്യപ്പെട്ട് ജമാ ഉദ്ദ് ദവാ നേതാവ് ഹഫീസ് സയീദ് യുഎന്നില്‍ പരാതി നല്‍കി. ഹഫീസ് സയീദിന്റെ തലയ്ക് 10 മില്യണ്‍ ഡോളറാണ് യുഎസ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ഇദ്ദേഹം വീട്ടുതടങ്കലിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ചിരുന്നു.

World, Pakistan, Hafeez Saeed

തീവ്രവാദ സംബന്ധമോ അല്ലാത്തതുമോ ആയ തനിക്കെതിരെയുള്ള ഒരു ആരോപണവും പാക്കിസ്ഥാന്‍ കോടതിയില്‍ തെളിയിക്കാനായിട്ടില്ലെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു. അടുത്തിടെയാണ് യുഎന്നില്‍ പരാതി ഫയല്‍ ചെയ്തതെന്ന് അഭിഭാഷകന്‍ നവീദ് റസൂല്‍ മിര്‍സ പറഞ്ഞു. ഇദ്ദേഹത്തിന്റെ മകന്‍ ഹൈദര്‍ റസൂലാണ് ഈ കേസ് വാദിക്കുന്നത്.

2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹഫീസ് സയീദാണെന്ന് ഇന്ത്യ ആരോപിക്കുന്നു. 166 പേരാണ് അന്ന് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Mr Mirza was Additional Advocate General of Punjab Government (1993-1996) and Prosecutor General for the National Accountability Bureau, a government anti-graft body (2000-03).

Keywords: World, Pakistan, Hafeez Saeed
Previous Post Next Post