Follow KVARTHA on Google news Follow Us!
ad

ഇര്‍ഫാന്‍ പത്താനെ ടീമില്‍ നിന്നും പുറത്താക്കിയതിന്റെ കാരണം ഇതാണ്

ബറോഡ ക്രിക്കറ്റ് ടീമില്‍ നിന്നും ഇര്‍ഫാന്‍ പത്താന്റെ പുറത്താക്കിയതിന്റെ കാരണം സെലക്ടര്‍മാരുമായുണ്ടായ അഭിപ്രായ വ്യത്യാസം മൂലമാണെന്ന് റിപോര്‍ട്ടുകള്‍ Mumbai, Sports, Irfan Pathan, Indian Team,
മുംബൈ: (www.kvartha.com 31.10.2017) ബറോഡ ക്രിക്കറ്റ് ടീമില്‍ നിന്നും ഇര്‍ഫാന്‍ പത്താന്റെ പുറത്താക്കിയതിന്റെ കാരണം സെലക്ടര്‍മാരുമായുണ്ടായ അഭിപ്രായ വ്യത്യാസം മൂലമാണെന്ന് റിപോര്‍ട്ടുകള്‍. രഞ്ജിയില്‍ ആന്ദ്രപ്രദേശിനെതിരെ മത്സരത്തിന് മുമ്പ് ഒരു സ്പിന്നറെ കളിപ്പിക്കണമെന്ന് ഇര്‍ഫാനോട് സെലക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇര്‍ഫാന്‍ ഇത് ചെവികൊണ്ടില്ല. മത്സരത്തില്‍ ടീം തോല്‍ക്കുകയും ചെയ്തു. സെലക്ടര്‍മാര്‍ പറഞ്ഞ സ്പിന്നറെ കളിപ്പിക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് ഇര്‍ഫാനെ പുറത്താക്കിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നത്.



അതേസമയം തനിക്കെതിരായ നടപടിക്കെതിരെ ആഞ്ഞിച്ച് ഇര്‍ഫാന്‍ പത്താന്‍ രംഗത്ത് വന്നു. തന്റെ കായിക ക്ഷമതയിലും പ്രകടന മികവിലും യാതൊരു പ്രശ്നവും ഇല്ലെന്നും എന്നിട്ടും ടീമില്‍ നിന്നും പുറത്താക്കിയത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും ഇര്‍ഫാന്‍ പറഞ്ഞു.

ബറോഡയ്ക്കായി കളിക്കുന്നത് ഏറെ അഭിമാനകരമായി കരുതുന്ന ആളാണ് താന്‍. യുവതാരങ്ങളെ മികവിലേക്ക് ഉയര്‍ത്താന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി. ബറോഡ ടീമില്‍ താന്‍ സന്തുഷ്ടനായിരുന്നു. രണ്ട് മത്സരങ്ങള്‍ക്ക് ശേഷം എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Mumbai, Sports, Irfan Pathan, Indian Team,