മാനസീക രോഗിയുടെ വയറില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് അറുനൂറിലേറെ ആണികള്‍

 


കൊല്‍ക്കത്ത: (www.kvartha.com 31.10.2017) മാനസീക പ്രശ്‌നമുള്ളയാളുടെ വയറില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് അറുനൂറിലേറെ ആണികള്‍. കല്‍ക്കട്ട മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ ഇരുമ്പാണികള്‍ പുറത്തെടുത്തത്. രോഗി സുഖം പ്രാപിച്ച് വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

കഴിഞ്ഞ മാസം ശക്തമായ വയറുവേദനയെ തുടര്‍ന്നാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കാനിംഗില്‍ വയറിനുള്ളില്‍ ആണികള്‍ കണ്ടെത്തിയിരുന്നു.

മാനസീക രോഗിയുടെ വയറില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് അറുനൂറിലേറെ ആണികള്‍

മാനസീക പ്രശ്‌നമുള്ളതിനാല്‍ അസാധാരണമായ വസ്തുക്കള്‍ ഭക്ഷിക്കുന്ന ശീലം ഇയാള്‍ക്കുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പക്ഷേ ആണികള്‍ വിഴുങ്ങുന്ന കാര്യം അറിയില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ആണികള്‍ രോഗിയുടെ വയറില്‍ മുറിവേല്പിച്ചിരുന്നില്ലെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ സിദ്ധാര്‍ത്ഥ ബിശ്വാസ് പറഞ്ഞു.

വയര്‍ കീറിയ ശേഷം കാന്തം ഉപയോഗിച്ച് ആണികള്‍ പുറത്തെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: We partially cut his stomach and used a magnet to bring out the nails one by one. There were more than 600 nails inside. It was made sure that all the nails he swallowed, were taken out,” he added

Keywords: National, Nails, Surgery
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia