ചെന്നൈ: (www.kvartha.com 31.10.2017) തനിക്കെതിരായ ഐ പി എല്‍ ഒത്തുകളി ആരോപണങ്ങളെ തള്ളി ഇന്ത്യന്‍ ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി. തന്റെ ജീവിതമാണ് ക്രിക്കറ്റ്. അതിനെ താന്‍ ഒരിക്കലും വഞ്ചിക്കില്ല. തീയില്ലാതെ പുകയുണ്ടാകില്ലെന്ന മാധ്യമങ്ങളുടെ വാദം ശുദ്ധ അസംബന്ധമാണെന്നും ധോണി, രാജ്ദീപ് സര്‍ദേശായിയുടെ ഡെമോക്രസി ഇലവന്‍ എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നു.
മുന്‍ധാരണകളാണ് മാധ്യമങ്ങളെ നയിക്കുന്നത്. ഇതുകൊണ്ടുതന്നെയാണ് മാധ്യമങ്ങളോട് സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കാത്തതെന്നും ധോണി പറഞ്ഞു. ബി സി സി ഐ മുന്‍ അധ്യക്ഷന്‍ എന്‍ ശ്രീനിവാസനുമായുള്ള ബന്ധത്തെയും ധോണി ന്യായീകരിക്കുന്നു. ആളുകള്‍ എന്ത് പറയുന്നു എന്നത് എന്റെ വിഷയമല്ല, ക്രിക്കറ്റിനെ സഹായിക്കാന്‍ എപ്പോഴും മുന്‍ പന്തിയിലുണ്ടായിരുന്ന വ്യക്തിയായാണ് ശ്രീനിവാസനെ ഞാന്‍ കാണുന്നത്. ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ് മെയ്യപ്പന്‍ ഒരു ക്രിക്കറ്റ് ആരാധകനാണെന്ന് താന്‍ പറഞ്ഞതായുള്ള അവകാശവാദങ്ങളെയും ധോണി തള്ളുന്നു. മെയ്യപ്പന്‍ ഒരു ക്രിക്കറ്റ് 'എന്തൂസിയാസ്റ്റ്' (ആരാധകന്‍) മാത്രമാണെന്ന് ഞാന്‍ മൊഴി നല്‍കിയെന്നത് പച്ചക്കള്ളമാണ്. ടീം കളത്തിലെടുക്കുന്ന തീരുമാനങ്ങളില്‍ മെയ്യപ്പന് ഒരു പങ്കുമില്ലെന്ന് മാത്രമാണ് ഞാന്‍ പറഞ്ഞിരുന്നതെന്നും ധോണി വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Sports, Mahendra Singh Dhoni, News, IPL, Media, MS Dhoni opens up on IPL spot-fixing case and his relationship with N Srinivasan and Gurunath Meiyappan.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.