വീട്ടമ്മയെ ബി ജെ പി നേതാവ് പീഡിപ്പിച്ചതായി പരാതി

 


കണ്ണൂര്‍: (www.kvartha.com 31.10.2017) വീട്ടമ്മയെ ബി ജെ പി നേതാവ് പീഡിപ്പിച്ചതായി പരാതി. വിമുക്തഭടനും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ മലപ്പട്ടം വാര്‍ഡില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയുമായിരുന്ന ചെറുപഴശ്ശിയിലെ എ കെ നാരായണനെതിരെയാണ് വീട്ടമ്മ പോലീസിലും മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനിലും പരാതി നല്‍കിയത്.

സംഭവത്തില്‍ മയ്യില്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. ലൈംഗിക താല്‍പര്യത്തോടെ നിരന്തരമായി ശല്യം ചെയ്യുകയും തന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ മക്കളെയടക്കം ഉപദ്രവിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി. വീട്ടില്‍ കയറി കൈയേറ്റം ചെയ്യുകയും നേരിട്ടും ഫോണ്‍ വഴിയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. വനിതാക്ഷേമ മന്ത്രി, ഡി ജി പി, കണ്ണൂര്‍ ഡി വൈ എസ് പി, വളപട്ടണം സി ഐ, കണ്ണൂര്‍ വനിതാ സെല്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

വീട്ടമ്മയെ ബി ജെ പി നേതാവ് പീഡിപ്പിച്ചതായി പരാതി


മയ്യില്‍ പോലീസ് പരാതിക്കാരിയില്‍നിന്ന് മൊഴിയെടുത്തു. സ്ത്രീപീഡനത്തിന് പരാതി നല്‍കുമെന്ന് ഉറപ്പായതോടെ ഇവരുടെ മകന്‍ ഭീഷണിമുഴക്കിയതായി കാണിച്ച് നാരായണന്‍ മയ്യില്‍ പോലീസില്‍ പരാതി നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords : Kannur, News, Crime, Molestation, Complaint, Local-News, BJP, Leader, Kerala, AK Narayanan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia