Follow KVARTHA on Google news Follow Us!
ad

ഇന്ത്യയില്‍ വീടുകളില്‍ ഉണ്ടാകുന്ന വായു മലിനീകരണങ്ങളില്‍ 2015ല്‍ മരിച്ചത് 1.24 ലക്ഷം ആളുകള്‍

ന്യൂഡല്‍ഹി: (www.kvartha.com 31.10.2017) ഇന്ത്യയില്‍ വീടുകളില്‍ ഉണ്ടാകുന്ന വായു മലിനീകരണങ്ങളില്‍ പ്രതിവര്‍ഷം ലക്ഷത്തിലേറെ പേര്‍ ആയുസ് എത്താതെ മരിക്കുന്നതായി റിപോര്‍ട്ട്. National, India, Air pollution
ന്യൂഡല്‍ഹി: (www.kvartha.com 31.10.2017) ഇന്ത്യയില്‍ വീടുകളില്‍ ഉണ്ടാകുന്ന വായു മലിനീകരണങ്ങളില്‍ പ്രതിവര്‍ഷം ലക്ഷത്തിലേറെ പേര്‍ ആയുസ് എത്താതെ മരിക്കുന്നതായി റിപോര്‍ട്ട്. മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റ് ആണ് ഇത് സംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്. കല്‍ക്കരി പ്ലാന്റുകള്‍ മറ്റ് വ്യവസായ കേന്ദ്രങ്ങള്‍ എന്നിവയുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണത്തില്‍ മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ ഇത്തരത്തില്‍ മരിക്കുന്നുവെന്നും റിപോര്‍ട്ട് പറയുന്നു.

ഭക്ഷണം പാകം ചെയ്യാനായി ഗ്രാമപ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന വിറക്, ചാണകം എന്നിവ കത്തുമ്പോഴുണ്ടാകുന്ന പുക ശ്വസിച്ചാണ് മരണങ്ങള്‍.

National, India, Air pollution

മലിന വായു ശ്വസിച്ച് 2015ല്‍ 5,24,680 പേര്‍ ആയുസ് എത്താതെ മരിച്ചുവെന്നാണ് റിപോര്‍ട്ട്. ഇതില്‍ പ്രധാനമായത് വീടുകളിലുണ്ടാകുന്ന വായു മലിനീകരണമാണ്. 1,24,207 പേര്‍ ഇത്തരത്തില്‍ മരിച്ചുവെന്നും കണക്കുകള്‍ പറയുന്നു.

ഇത്തരം മരണങ്ങള്‍ ഒഴിവാക്കാന്‍ 5 കോടി സ്ത്രീകള്‍ക്ക് പാചക വാതകം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിറകും ചാണകവും ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The report, The Lancet Countdown: Tracking Progress on Health and Climate Change, is an account of a global study on climate change and the risks it poses in terms of temperature-related illness and death, worsening air quality and extreme weather events among others.

Keywords: National, India, Air pollution