ബി ജെ പിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് ശിവസേന

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 31.10.2017) ബി ജെ പിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് ശിവസേന. മഹാരാഷ്ട്രയിലെ എന്‍ ഡി എ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിലാണ് ശിവസേന എംപി സഞ്ജയ് റാവത്ത് ബി ജെ പിക്കെതിരെ തിരിഞ്ഞത്. മഹാരാഷ്ട്ര ഭരിക്കുന്നത് ബി ജെ പി സര്‍ക്കാരാണ്. ഞങ്ങള്‍ പിന്തുണയ്ക്കുന്നുവെന്നെയുള്ളൂ. ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വേണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ട് മാത്രമാണ് ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ അധികാരത്തില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് ശിവസേന


അതേസമയം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സഞ്ജയ് റാവത്ത് പുകഴ്ത്തുകയും ചെയ്തു. രാഹുല്‍ പറയുന്നത് കേള്‍ക്കാന്‍ ഇപ്പോള്‍ താല്‍പര്യം പ്രകടിപ്പിച്ചു തുടങ്ങി. പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ 2019 ല്‍ നടക്കുന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കായി ശിവസേന ഒരുക്കം തുടങ്ങി. ബി ജെ പിയെ ഒപ്പം നിര്‍ത്തിയോ അല്ലാതെയോ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ശിവസേന ഒരുക്കമാണെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.

ബി ജെ പിയും ശിവസേനയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നുവെന്ന് തെളിയിക്കുന്നതാണ് ശിവസേന എം പിയുടെ ഈ പ്രസ്ഥാവന.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords : Mumbai, News, Shiv Sena, Election, BJP, National, BJP is Shiv Sena's main foe; Rahul Gandhi has changed: Sanjay Raut. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia