Follow KVARTHA on Google news Follow Us!
ad

ദുബൈ ഡൗണ്‍ ടൗണിലെ ബുര്‍ജ് പാര്‍ക്കില്‍ 2.0 ഓഡിയോ ലോഞ്ചിനു സാക്ഷ്യം വഹിച്ചത് ആയിരങ്ങള്‍; മെഗാ സ്റ്റാര്‍ രജനീകാന്തിന്റെ ആദ്യ വിദേശ സിനിമാ പ്രമോഷന്‍

ഇന്ത്യയിലെ ഏറ്റവും വലിയ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ ലൈക പ്രൊഡക്ഷന്‍സ്, രജനീകാന്തും അക്ഷയ്കുമാറും അഭിനയിച്ച 2.0 യുടെ ഓഡിയോ ഉദ്ഘാടനം ദുബൈ ഡൗണ്‍ Gulf, News, Entertainment, Film, Cinema, Rajanikanth, Audio Launching.
ദുബൈ: (www.kvartha.com 31.10.2017) ഇന്ത്യയിലെ ഏറ്റവും വലിയ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ ലൈക പ്രൊഡക്ഷന്‍സ്, രജനീകാന്തും അക്ഷയ്കുമാറും അഭിനയിച്ച 2.0 യുടെ ഓഡിയോ ഉദ്ഘാടനം ദുബൈ ഡൗണ്‍ ടൗണിലെ ബുര്‍ജ് പാര്‍ക്കില്‍ സംഘടിപ്പിച്ചു. ഇമാര്‍ പ്രോപ്പര്‍ടീസുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യന്‍ സിനിമാ മേഖലയിലെ ഏറ്റവും മികച്ച പ്രതിഭകള്‍ അണിനിരന്ന, ഉയര്‍ന്ന സാങ്കേതിക തികവാര്‍ന്ന, ഹൈവോള്‍ട്ടേജ് സംഗീത, നൃത്ത പ്രകടനത്തിന്റെ അകമ്പടിയോടെയായിരുന്നു പ്രകടനങ്ങള്‍.


ശത കോടി ഡോളര്‍ ചെലവഴിച്ചു നടത്തിയ, ഇന്ത്യന്‍ സിനിമയിലെ ഉല്‍കൃഷ്ട വ്യക്തികളായ രജനീകാന്തും എ ആര്‍ റഹ് മാനും അക്ഷയ്കുമാറും അണിനിരന്ന ചടങ്ങായിരുന്നു ഇത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഓഡിയോ ലോഞ്ചില്‍ ആയിരങ്ങള്‍ നേരിട്ട് പങ്കെടുത്തപ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ ബുര്‍ജ് പ്ലാസയില്‍ നിന്നും വാട്ടര്‍ഫ്രന്റ് പ്രൊമീനേഡില്‍ നിന്നുമുള്ള തത്സമയ സംപ്രേഷണം കണ്ടു. െമഗാ സ്റ്റാര്‍ രജനീകാന്തിന്റെ ആദ്യ വിദേശ ഓഡിയോ ലോഞ്ച് ആയിരുന്നു. സഹതാരങ്ങളായ അക്ഷയ്കുമാര്‍, ആമി ജാക്‌സണ്‍, സംഗീത സംവിധായകന്‍ എ ആര്‍ റഹ് മാന്‍, ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന് വിളിപ്പേരുള്ള സംവിധായകന്‍ എസ് ശങ്കര്‍ എന്നിവര്‍ രജനീകാന്തിനൊപ്പം ഉണ്ടായിരുന്നു.ഇന്ത്യന്‍ സിനിമയില്‍ ഗ്‌ളാമറും സ്‌റ്റൈലും പൊലിമയും സമന്വയിപ്പിക്കുന്ന അക്ഷയ്കുമാറും സവിശേഷ സ്വരൂപത്തോടെ എ ആര്‍ റഹ് മാനും റെഡ്കാര്‍പറ്റില്‍ നടന്നു. മുതിര്‍ന്ന താരം രജനീകാന്ത് പ്രത്യക്ഷപ്പെട്ടപ്പോള്‍ ജനക്കൂട്ടം ആവേശത്താല്‍ ആര്‍ത്തു വിളിച്ചു. മൈകല്‍ സിങ്കോ രൂപകല്‍പ്പനയില്‍ ആമി ജാക്‌സണ്‍ തിളങ്ങി. പ്രശസ്ത സംവിധായകന്‍ കരണ്‍ ജോഹര്‍ പരിപാടിയില്‍ ഉടനീളം കാഴ്ചക്കാരുടെ ആവേശം വര്‍ധിപ്പിച്ചു. താരങ്ങളും അണിയറപ്രവര്‍ത്തകരും ഒന്നിന് പിറകെ ഒന്നായി എത്തി, 90 ദശലക്ഷം കോടി ഡോളറിന്റെ മെഗാ നിര്‍മാണത്തിനു പിന്നിലെ അനുഭവങ്ങള്‍ വിവരിച്ചു. 2.0 സിനിമ ഒരുക്കുന്നതിന് നടത്തിയ ശ്രമങ്ങളുടെ വിവിധ നിമിഷങ്ങള്‍ ചേര്‍ത്തു വെച്ച വീഡിയോയുടെ ലോക പ്രീമിയറും കാഴ്ചക്കാര്‍ ദര്‍ശിച്ചു.

2.0 ലെ ചില ഗാനങ്ങള്‍ സ്‌പെഷ്യല്‍ ഇഫക്ടിന്റെ സഹായത്തോടെ സംഗീതജ്ഞന്‍ എ ആര്‍ റഹ് മാന്‍ ആലപിച്ചു. അത് 40 മിനുട്ടോളം നീണ്ടു. 55 മാസിഡോണിയന്‍ റേഡിയോ സിംഫണി സംഗീതക്കൂട്ടം അക്കാദമി പുരസ്‌കാര ജേതാവിനൊത്തു അണി നിരന്നു. ആമി ജാക്‌സണ്‍ തത്സമയ നൃത്ത വൈഭവത്തില്‍ കാഴ്ചക്കാരെ ത്രസിപ്പിച്ചു. ഇന്ത്യയിലെ മുന്‍ നിര നൃത്ത സംവിധായകനായ ബോസ്‌കോ മാര്‍ട്ടീസ് ആണ് നൃത്ത സംവിധാനം നിര്‍വഹിച്ചത്. 50 നര്‍ത്തകര്‍ പിന്തുണച്ചു. ദുബൈ ടൂറിസം ആന്‍ഡ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ സി ഇ ഒ ഇസാം കാസിം പറഞ്ഞു. ഇന്ത്യന്‍ സിനിമയുമായി ദുബൈക്ക് നീണ്ട കാലത്തെ സഹവര്‍ത്തിത്വവും വിധേയത്വവും ഉണ്ട്. 2016ല്‍ ദുബൈ പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ് ബോളിവുഡ് പാര്‍ക്ക് തുടങ്ങുകയുണ്ടായി. ഷാരൂഖ് ഖാന്‍ ദുബൈ ടൂറിസവുമായി കൈകോര്‍ത്തു. ഇതിനൊക്കെ പുറമെ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് ദുബൈ. 2017 ല്‍ തെക്കനേഷ്യന്‍ രാജ്യത്തു നിന്ന് 13 ലക്ഷം ആളുകളാണ് എത്തിയത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


2.0 യുടെ ഓഡിയോ ലോഞ്ചിന് ദുബൈയെ തിരഞ്ഞെടുത്തത് അഭിമാനകരമാണ്. ഇതേവരെയുള്ള ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമയെ അവതരിപ്പിക്കാന്‍ എന്തുകൊണ്ടും അനുയോജ്യമായ ഇടമാണ് ലോകത്തിലെ ഏറ്റവും പൊക്കമുള്ള കെട്ടിടം. എല്ലാ നിവാസികളെയും സന്ദര്‍ശകരെയും ആകര്‍ഷിക്കാന്‍ പര്യാപ്തമായ, ലോകോത്തര എന്റര്‍ടൈന്‍മെന്റും സംസ്‌കാരവും ഒരുമിക്കുന്ന പരിപാടി ദുബൈയ്ക്ക് മേന്മയാണ്. ലൈക പ്രൊഡക്ഷന്റെ മാതൃ സ്ഥാപനമായ ലൈക മൊബൈലിന്റെ ചെയര്‍മാന്‍ അലിരാജ സുഭാസ്‌കരന്‍ പറഞ്ഞു. 2.0 ന്റെ ഓഡിയോ ലോഞ്ചിന് ലഭിച്ച മഹത്തായ പ്രതികരണം ഈ സിനിമാ നിര്‍മാണത്തിന് വേണ്ടി ചെലവഴിച്ച ഭഗീരഥ യത്‌നവും ആവേശവും അര്‍ത്ഥവത്താക്കുന്നു. തമിഴ് സിനിമയെയും ഇന്ത്യന്‍ സിനിമയെയും അത്യുന്നതങ്ങളില്‍ എത്തിക്കാന്‍ പ്രചോദനം ആകുന്നു. രാജ്യാന്തര പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത അനുഭവമാണിത്'

ഏഷ്യയിലെ തന്നെ ഏറ്റവും നിര്‍മാണ ചെലവേറിയ, സയന്‍സ് ഫിക്ഷന്‍ മൂവിയായ യന്തിരന്റെ തുടര്‍ച്ചയാണ് 2.0. അസാധാരണമായ ദൃശ്യഭംഗിയോടെ ത്രീ ഡിയില്‍ പകര്‍ത്തിയ, രജനീകാന്തിന്റെ ഡോ. വസീകരന്‍, റോബോട്ട് ചിട്ടി റോളുകള്‍ കൊണ്ടും അക്ഷയ് കുമാറിന്റെ പ്രതിനായക വേഷം കൊണ്ടും സവിശേഷമായ പടത്തിന്റെ ലോക പ്രീമിയര്‍ 2018 ജനുവരിയില്‍ ആണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Entertainment, Film, Cinema, Rajanikanth, Audio Launching, 2.0 audio launch: All you need to know about Rajinikanth-Akshay.