ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീകള്‍ ജ്വല്ലറിയില്‍ പാമ്പിനെ ഇറക്കിവിട്ട് സ്വര്‍ണം കവര്‍ന്നു

രാമ്പൂര്‍: (www.kvartha.com 31.08.2017) ജ്വല്ലറിയില്‍ പാമ്പിനെ ഇറക്കിവിട്ട് ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച സ്ത്രീകളെ പോലീസ് തിരയുന്നു. ആഗസ്ത് 25നാണ് സംഭവം. മെസ്റ്റോണ്‍ ഗഞ്ചിലെ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. പാമ്പിനെ കണ്ട ജ്വല്ലറി ഉടമ ഭയന്ന് പുറത്തേയ്ക്ക് ഓടിയ തക്കത്തിന് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണവുമായി സ്ത്രീകള്‍ മുങ്ങുകയായിരുന്നു.

പരിതോഷ് ചണ്ടിവലയുടെ ജ്വല്ലറിയിലാണ് മോഷണം നടന്നത്. സ്ത്രീകള്‍ ആദ്യം പാമ്പിനെ ഇറക്കിവിടുകയായിരുന്നു. ഉടമ പാമ്പിനെ തടയാന്‍ ശ്രമിച്ചുവെങ്കിലും രക്ഷയില്ലാതായപ്പോള്‍ ഇയാളിറങ്ങി ഓടുകയായിരുന്നു.

National, UP, Jewellery shop

151 ഗ്രാമിന്റെ സ്വര്‍ണാഭരണങ്ങളാണ് സ്ത്രീകള്‍ കവര്‍ന്നത്. സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: RAMPUR: Two women carried out a unique heist at a jewellery shop here, by releasing a snake into the shop.While the startled owner fled in fear, the women decamped with lakhs in gold jewellery , according to police officials, who have filed an FIR.

Keywords: National, UP, Jewellery shop
Previous Post Next Post