Follow KVARTHA on Google news Follow Us!
ad

16,000 യുപി മദ്രസകളില്‍ ഹിന്ദിയും സാമൂഹ്യപാഠവും നിര്‍ബന്ധമാക്കുന്നു

ലഖ്‌നൗ: (www.kvartha.com 31.08.2017) യുപിയിലെ 16,000 മദ്രസകളില്‍ ഹിന്ദിയും സാമൂഹ്യപാഠവും നിര്‍ബന്ധ പാഠ്യ വിഷയങ്ങളാക്കുന്നു. കണക്ക്, സയന്‍സ്, ഇംഗ്ലീഷ് എന്നിവയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. National, UP, Madrassa
ലഖ്‌നൗ: (www.kvartha.com 31.08.2017) യുപിയിലെ 16,000 മദ്രസകളില്‍ ഹിന്ദിയും സാമൂഹ്യപാഠവും നിര്‍ബന്ധ പാഠ്യ വിഷയങ്ങളാക്കുന്നു. കണക്ക്, സയന്‍സ്, ഇംഗ്ലീഷ് എന്നിവയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷണല്‍ റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിംഗിലെ ഒരു അംഗം, അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി, ലഖ്‌നൗ യൂണിവേഴ്‌സിറ്റി, സെക്കണ്ടറി- ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് ശുപാര്‍ശ മുന്നോട്ട് വെച്ചിട്ടുള്ളത്.

ഉര്‍ദ്ദു ഭാഷയിലാണ് പാഠ്യവിഷയങ്ങള്‍ അച്ചടിക്കുക. അദ്ധ്യാപന രീതികള്‍ നവീകരിച്ച് മദ്രസ വിദ്യാര്‍ത്ഥികളെ തൊഴില്‍ തേടാന്‍ സജ്ജരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മോണിക്ക ഗാര്‍ഗ് പറയുന്നു.

National, UP, Madrassa

മദ്രസകളുടെ മതപാഠ്യവിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും ഗാര്‍ഗ് വ്യക്തമാക്കി. ഇതിനായി 15 കോടിയാണ് സര്‍ക്കാര്‍ വര്‍ഷം തോറും വിലയിരുത്തിയിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: LUCKNOW: The UP government has set up a 40-member committee to revamp the course curriculum in madrassas.The government will make it mandatory to teach Hindi and English languages along with mathematics, science and social sciences in about 16,000 madrassas across the state.

Keywords: National, UP, Madrassa