Follow KVARTHA on Google news Follow Us!
ad

മാന്‍ ഹോളിലേയ്ക്ക് കാല്‍ വഴുതി വീണ് കാണാതായ ഡോക്ടറുടെ മൃതദേഹം കടല്‍ തീരത്തടിഞ്ഞു

മുംബൈ: (www.kvartha.com 31.08.2017) മാന്‍ ഹോളിലേയ്ക്ക് കാല്‍ വഴുതി വീണ് കാണാതായ ഡോക്ടറുടെ മൃതദേഹം കരയ്ക്കടിഞ്ഞു. ഗാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ ദീപക് അംറപുര്‍കNational, Accidental death
മുംബൈ: (www.kvartha.com 31.08.2017) മാന്‍ ഹോളിലേയ്ക്ക് കാല്‍ വഴുതി വീണ് കാണാതായ ഡോക്ടറുടെ മൃതദേഹം കരയ്ക്കടിഞ്ഞു. ഗാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ ദീപക് അംറപുര്‍കര്‍ (58) ആണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണിദ്ദേഹം മാന്‍ ഹോളില്‍ വീണത്. ബുധനാഴ്ച രാവിലെ 7.30ഓടെ വര്‍ളിയിലെ തീരത്ത് മൃതദേഹം അടിയുകയായിരുന്നു.

കൈയില്‍ കെട്ടിയ വാച്ച് കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം സയണ്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ഭാര്യയും രണ്ട് കുട്ടികളുമാണ് ഡോക്ടര്‍ക്കുള്ളത്.

National, Accidental death

ചൊവ്വാഴ്ച കനത്ത മഴയില്‍ തുറന്ന് കിടന്ന മാന്‍ ഹോളിലേയ്ക്ക് ഡോക്ടര്‍ കാല്‍ വഴുതി വീഴുന്നത് കണ്ടവരുണ്ട്. തുടര്‍ന്ന് ഡോക്ടര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: MUMBAI: Rescue agencies have located the body of gastroenterologist Dr Deepak Amrapurkar (58) who had been missing for the past 36 hours after slipping into an open manhole. His body was found washed ashore off Worli coast around 7.30am on Wednesday morning.

Keywords: National, Accidental death