SWISS-TOWER 24/07/2023

ബാര്‍സിലോനയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഓടിച്ചു കയറ്റി 15 പേരെ കൊലപ്പെടുത്തിയ ഭീകരന്‍ കൊല്ലപ്പെട്ടതായി സ്പാനിഷ് മാധ്യമങ്ങള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബാര്‍സിലോന: (www.kvartha.com 21.08.2017) ബാര്‍സിലോനയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഓടിച്ചു കയറ്റി 15 പേരെ കൊലപ്പെടുത്തിയ സംഘത്തില്‍ പെട്ട ഭീകരന്‍ കൊല്ലപ്പെട്ടതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വാനോടിച്ചിരുന്ന യൂനസ് അബുയാക്കൂബ് എന്ന 22കാരനെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയതായാണ് റിപോര്‍ട്ടുകള്‍. അതേസമയം ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

ബാര്‍സിലോനയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഓടിച്ചു കയറ്റി 15 പേരെ കൊലപ്പെടുത്തിയ ഭീകരന്‍ കൊല്ലപ്പെട്ടതായി സ്പാനിഷ് മാധ്യമങ്ങള്‍

12 പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ബാക്കി 11 പേരും ബോംബ് സ്‌ഫോടനത്തിലും, പോലീസ് ഏറ്റുമുട്ടലിലുമായി നേരത്തെ കൊല്ലപ്പെട്ടിരുന്നുവെങ്കിലും യൂനസ് രക്ഷപ്പെടുകയായിരുന്നു. സ്‌പെയിന്‍ അതിര്‍ത്തികടന്നു ഫ്രാന്‍സിലേക്കു യൂനസ് കടക്കാന്‍ സാധ്യതയുണ്ടെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടതായുള്ള വിവരം പുറത്തുവന്നത്.

മൊറോക്കോ പൗരത്വമുള്ള യൂനസിനു വേണ്ടി യൂറോപ്പിലാകമാനം തിരച്ചില്‍ ശക്തമാക്കിയിരുന്നു. ബാര്‍സിലോനയിലാണ് ഇയാള്‍ വളര്‍ന്നത്. അതേസമയം ബാര്‍സിലോന ആക്രമണത്തിന്റെ ഉത്തരവാദിത്തം ദാഇഷ് ഏറ്റെടുത്തിരുന്നു.

Photo Credit: MOSSOS

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : World, Attack, Terrorists, Killed, Police, Barcelona attack: suspected van driver shot dead by police west of city.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia