ട്രമ്പിനൊപ്പമുള്ള സെല്‍ഫി വിവാഹജീവിതം തകര്‍ത്തുവെന്ന് യുവതി

 


ഫ്‌ലോറിഡ: (www.kvartha.com 31.07.2017) അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനൊപ്പമുള്ള സെല്‍ഫി വിവാഹജീവിതം തകര്‍ത്തുവെന്ന് മിയാമി ഡോള്‍ഫിന്‍സ് മുന്‍ ചിയര്‍ ലീഡറായ ലിന്‍. ഭര്‍ത്താവും പാം ബീച്ച് കൗണ്ടിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ഡേവ് അരോണ്‍ ബെര്‍ഗുമായുള്ള വിവാഹജീവിതത്തില്‍ ട്രമ്പിനൊപ്പമെടുത്ത സെല്‍ഫി വില്ലനായെന്നാണ് റിപോര്‍ട്ട്.

മാധ്യമങ്ങള്‍ സഹകരിക്കണമെന്നും തങ്ങളുടെ സ്വകാര്യതയില്‍ കടന്നുകയറരുതെന്നും ലിന്‍ പറയുന്നു. വിവാഹബന്ധം അവസാനിപ്പിക്കുന്നതിന് പുതിയ ബ്രാന്‍ഡ് ബി എം ഡബ്ല്യുവും ആയിരക്കണക്കിന് ഡോളറുമാണവര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ട്രമ്പിനൊപ്പമുള്ള സെല്‍ഫി വിവാഹജീവിതം തകര്‍ത്തുവെന്ന് യുവതി

റിപ്പബ്ലിക്കന്‍ അനുഭാവിയും ട്രമ്പിനെ പിന്തുണച്ചവളുമായിരുന്നു ലിന്‍. എന്നാല്‍ വൈവാഹിക ജീവിതത്തില്‍ ഇത് തന്നെ ഒറ്റപ്പെടുത്തിയെന്നും റിപോര്‍ട്ടില്‍ പറയുന്നു. ദി ട്രമ്പ് ഡിവോഴ്‌സ് എന്നാണ് ഈ വിവാഹമോചനത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The news release begins with a statement as terse and vague as you would expect from a high-profile couple confirming their divorce, after reporters got wind of it.

Keywords: World, Donald Trump, Divorce
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia