Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷം; സമാധാന ശ്രമങ്ങളുമായി മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു, ആര്‍ എസ് എസ്, ബി ജെ പി നേതാക്കളുമായി ചര്‍ച്ച നടത്തും

സംസ്ഥാനത്ത് സി പി എം - ബി ജെ പി രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമായതോടെ സമാധാന ശ്രമങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടിറങ്ങുന്നു. കേരളത്തിലെ Kerala, Thiruvananthapuram, Trending, CPM, BJP, Clash, Chief Minister, Pinarayi Vijayan
തിരുവനന്തപുരം: (www.kvartha.com 30.07.2017) സംസ്ഥാനത്ത് സി പി എം - ബി ജെ പി രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമായതോടെ സമാധാന ശ്രമങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടിറങ്ങുന്നു. കേരളത്തിലെ ബി ജെ പി, ആര്‍ എസ് എസ് നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നാണ് വിവരം. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായും കേരളത്തിലെ ആര്‍ എസ് എസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.


അതിനിടെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഏറ്റവും ഒടുവിലായി ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതോടെ ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെയും രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി. കുറ്റവാളികളെ കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ രാജ്ഭവന്‍ പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തി.

ഇത്തരം പ്രത്യേക സാഹചര്യങ്ങളില്‍ സാധാരണയായി ഗവര്‍ണര്‍ മുഖ്യമന്ത്രിയോടു വിശദീകരണം തേടാറാണ് പതിവ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, Trending, CPM, BJP, Clash, Chief Minister, Pinarayi Vijayan.