നടിയെ ദിലീപ് അപായപ്പെടുത്തുമെന്ന് മുന്‍കൂട്ടി അറിഞ്ഞിട്ടും പല പ്രമുഖ താരങ്ങളും മറച്ചുവെച്ചു; കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത

കൊച്ചി: (www.kvartha.com 30.07.2017) യുവ നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. നടിയെ ദിലീപ് ആക്രമിക്കുമെന്ന് മുന്‍കൂട്ടി അറിഞ്ഞിട്ടും ഇക്കാര്യം പ്രമുഖ താരങ്ങള്‍ മറച്ചുവെച്ചുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കി. എന്നാല്‍ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.


അതിനിടെ താര സംഘടനയായ അമ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. അറസ്റ്റിന് മുമ്പ് അമ്മ യോഗത്തില്‍ ദിലീപിനെ അനുകൂലിച്ച് സംസാരിച്ചവര്‍ ആരെന്നതും പോലീസ് അന്വേഷിച്ചുവരുന്നു. കഴിഞ്ഞ ദിവസം ഇടവേള ബാബുവിനെ ചോദ്യം ചെയ്തതിലൂടെ അമ്മ യോഗത്തില്‍ നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.

ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുളള ശത്രുത സിനിമാ ലോകത്തെ പരസ്യമായ രഹസ്യമായിരുന്നു. വൈരാഗ്യം മൂലം നടിയെ ദിലീപ് ഏതെങ്കിലും രീതിയില്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് താരങ്ങള്‍ക്ക് അറിയുമായിരുന്നു. എന്നാല്‍ ഇക്കാര്യം പുറത്തുപറയാതെ രഹസ്യമാക്കി വെക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Trending, Case, Police, Investigates, Accused, Dileep, Entertainment, Kerala.
Previous Post Next Post