കശ്മീരില്‍ നിന്നുള്ള രണ്ട് ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് അമേരിക്ക വിസ നിഷേധിച്ചു

ശ്രീനഗര്‍: (www.kvartha.com 31.01.2017) കശ്മീരില്‍നിന്നുള്ള രണ്ട് ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് അമേരിക്ക വിസ നിഷേധിച്ചു. കശ്മീരില്‍നിന്നുള്ള സ്‌നോഷൂയിംഗ് താരങ്ങളായ ആബിദ് ഖാന്‍, തന്‍വീര്‍ ഹുസൈന്‍ എന്നിവര്‍ക്കാണ് വിസ നിഷേധിച്ചത്. അമേരിക്കയുടെ പുതിയ കുടിയേറ്റ നിയമം അനുസരിച്ചാണ് വിസ നിഷേധിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.ഫെബ്രുവരി 24, 25 തീയതികളില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക സ്‌നോഷൂ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനാണ് ഇവര്‍ വിസയ്ക്ക് അപേക്ഷിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ തീരുമാന പ്രകാരം വിസ നല്‍കാനാവില്ലെന്നാണ് ഡല്‍ഹിയിലെ അമേരിക്കന്‍ എംബസി അധികൃതര്‍ അറിയിച്ചതെന്ന് ആബിദ് ഖാന്‍ വ്യക്തമാക്കി. സ്‌പോര്‍സര്‍ഷിപ്പ്, ക്ഷണപത്രം, സാമ്പത്തിക പശ്ചാത്തലം തുടങ്ങിയ രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഇവ എംബസിയിലെ ഒരു ഉദ്യോഗസ്ഥ പരിശോധിച്ച ശേഷം വിസ അനുവദിക്കാനാകില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് ആബിദ് പറഞ്ഞു.

അമേരിക്കയിലെ സരാനാക് ലേക്ക് മേയര്‍ ക്ലൈഡ് റാബിദ്യു ആബിദുമായി ഫേസ്ബുക്കില്‍ നടത്തിയ സംഭാഷണം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവര്‍ക്കും വിസ ലഭിക്കുന്നതിന് വേണ്ടി തങ്ങളുടെ ഭാഗത്ത് നിന്നും എല്ലാ സഹായങ്ങളും മേയര്‍ ആബിദിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

അമേരിക്കയുടെ പുതിയ കുടിയേറ്റ നിയമം അനുസരിച്ച് ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: America, Srinagar, Jammu, Sports, National, World, Visa, Embassy, India, Two Indian athletes from Kashmir denied US visa.
Previous Post Next Post