ഭീകര വിരുദ്ധ സ്‌ക്വാഡിലെ ഉന്നത ഉദ്യോഗസ്ഥനേയും യുവതിയേയും കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഭീകര വിരുദ്ധ സ്‌ക്വാഡിലെ ഉന്നത ഉദ്യോഗസ്ഥനേയും യുവതിയേയും കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി


ജയ്പൂര്‍: (www.kvartha.com 23.12.2016) രാജസ്ഥാന്‍ ഭീകര വിരുദ്ധ സേനയിലെ ഉന്നത ഉദ്യോഗസ്ഥനേയും യുവതിയേയും കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡിസംബര്‍ 22നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഡീഷണല്‍ എസ്പി ആശിഷ് പ്രഭാകറാണ് മരിച്ചത്.

യുവതിയെ വെടിവെച്ചുകൊന്ന ശേഷം പ്രഭാകര്‍ ജീവനൊടുക്കിയതാകുമെന്നാണ് പോലീസ് നിഗമനം. കാര്‍ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് വെടിവെച്ചിരിക്കുന്നത്.

പ്രഭാകറിന്റെ മടിയിലായിരുന്നു യുവതിയുടെ മൃതദേഹം കിടന്നിരുന്നത്.
National, Anti-Terrorism Squad (ATS) officer, Rajastan, Woman,

പ്രഭാകറിന്റെ ഫോണില്‍ നിന്നും സംഭവദിവസം പോലീസ് കണ്‍ ട്രോള്‍ മുറിയിലേയ്ക്ക് സന്ദേശം ലഭിച്ചിരുന്നു. തന്റെ കാറില്‍ ഒരു യുവതി മരിച്ചുകിടക്കുന്നുവെന്നായിരുന്നു പ്രഭാകര്‍ പറഞ്ഞത്. എന്നാല്‍ സ്ഥലത്തെത്തിയ പോലീസിന് പ്രഭാകറിനേയും മരിച്ചനിലയിലാണ് കാണാനായത്.

പ്രഭാകര്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്റര്‍ നടത്തിയിരുന്നു. കൊല്ലപ്പെട്ട യുവതി ഇവിടുത്തെ വിദ്യാര്‍ത്ഥിയാണെന്ന് റിപോര്‍ട്ടുണ്ട്. ഇരുവരും പ്രണയത്തിലായിരുന്നു. പ്രഭാകര്‍ വിവാഹിതനാണ്.

SUMMARY: Bodies of a top Rajasthan Anti-Terrorism Squad (ATS) officer and a woman were found inside a car near Jaipur on Thursday (December 22). Police found the bodies of Additional SP Ashish Prabhakar and a woman inside an SUV parked on the Mahal road at Shivdaspura, some 30 km from the state capital. The woman is yet to be identified.

Keywords: National, Anti-Terrorism Squad (ATS) officer, Rajastan, Woman,
ad