സിമി പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിക്കുന്ന വീഡിയോ പുറത്ത്; അന്വേഷണം എന്‍.ഐ.എയ്ക്ക്

ഭോപ്പാല്‍: (www.kvartha.com 31.10.2016) ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവ് ചാടിയ എട്ട് സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്ന് വ്യക്തമാക്കി പോലീസ്. എന്നാല്‍ താഴെ വീണുകിടക്കുന്ന തടവുകാരുടെ ദേഹത്തേയ്ക്ക് വെടിയുതിര്‍ക്കുന്ന പോലീസുകാരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

തടവ് ചാടിയ പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന പോലീസ് വാദത്തോട് വിയോജിപ്പ് പ്രകടിപ്പിക്കാവുന്ന വീഡിയോ ആണിപ്പോള്‍ പ്രചരിക്കുന്നത്. ഭോപ്പാലില്‍ നിന്നും 30 കിമീ അകലെയാണിവര്‍ കൊല്ലപ്പെടുന്നത്. അതും ജയില്‍ ഭേദിച്ച് 10 മണിക്കൂറിനുള്ളില്‍.

ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്ന് വാദിച്ച് പ്രമുഖ ദേശീയ മാധ്യമങ്ങളും ചില രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി കഴിഞ്ഞു. പ്രതികളുടെ കൈവശം തോക്കുണ്ടായിരുന്നില്ലെന്ന മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗിന്റെ വാദത്തിന് തുരങ്കം വെയ്ക്കുന്നതാണ് പോലീസിന്റെ വിശദീകരണം.

അതേസമയം കേസ് അന്വേഷണം എന്‍. ഐ.എയ്ക്ക് വിടുമെന്നും റിപോര്‍ട്ടുണ്ട്.
National, Madhya Pradesh, Bhopal, SIMISUMMARY: All eight terror suspects of the banned Students Islamic Movement of India (SIMI), who escaped from the Bhopal Central Jail earlier today, were killed in a gunfight on the outskirts of the city.

Keywords: National, Madhya Pradesh, Bhopal, SIMI
Previous Post Next Post