ഷര്‍ബത് ഗുല ബിബിക്ക് ജാമ്യം അനുവദിക്കും

ഇസ്ലാമാബാദ്: (www.kvartha.com 31.10.2016) വഞ്ചനാകേസില്‍ അറസ്റ്റിലായ 'അഫ്ഗാന്‍ പെണ്‍കൊടി' ഷര്‍ബത് ഗുല ബിബിക്ക് പാക്കിസ്ഥാന്‍ ജാമ്യം അനുവദിക്കും. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെച്ച കുറ്റത്തിനാണ് ബിബിയെ കഴിഞ്ഞ ബുധനാഴ്ച പാക്കിസ്ഥാന്‍ ഫെഡറല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്തത്.

കേസിനെ മനുഷ്യത്വപരമായി പരിഗണിച്ചും സ്ത്രീയെന്ന പരിഗണന നല്‍കിയും ബിബിക്ക് ജാമ്യം അനുവദിക്കാനാണ് തീരുമാനമെന്ന് പാക് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ പറഞ്ഞു.

അതേസമയം ബിബിക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനിലേയും പാക്കിസ്ഥാനിലേയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഒരേ സമയം കൈവശം സൂക്ഷിച്ചതിനാണ് ബിബിയെ അറസ്റ്റ് ചെയ്തത്.

SUMMARY: Sharbat Gula, the Afghan woman who was immortalised on a National Geographic magazine cover, will be released on bail days after she was arrested in Pakistan on charges of fraud.

 World, Pakistan, Sharbat Gula Bibi, Afghan girl, National Geographic magazine cover


Keywords: World, Pakistan, Sharbat Gula Bibi, Afghan girl, National Geographic magazine cover

Previous Post Next Post