മാളിലേയ്ക്ക് ഓട്ടോയിലെത്തിയ കുടുംബത്തെ തിരിച്ചയച്ചു

മുംബൈ: (www.kvartha.com 31.10.2016) ഷോപ്പിംഗ് മാളുകളിലേയ്ക്ക് ദിനം പ്രതി നൂറുകണക്കിന് സന്ദര്‍ശകരെ എത്തിക്കുന്നത് ഓട്ടോക്കാരാണ്. എന്നാല്‍ ഓട്ടോക്കാരന്റെ കുടുംബം ഓട്ടോയിലെത്തിയാല്‍ എന്താകും ഗതി? ഓട്ടോ ഒരു ആഡംബര വാഹനമല്ലാത്തതുകൊണ്ട് കുടുംബത്തെ മടക്കിവിട്ടുവെന്നാണ് ആരോപണം.

28കാരനായ വികാസ് തിവാരിയെന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് മാള്‍ അധികൃതരുടെ വിവേചനത്തിനിരയായത്. സഹോദരനായ സന്തോഷിന്റെ ഓട്ടോയിലായിരുന്നു വികാസും ഭാര്യയും സഹോദരനും ഭാര്യയ്ക്കും ഒപ്പം ദീപാവലി ഷോപ്പിംഗിനായെത്തിയത്.

National, Kurla Mall, Mumbai, Auto Rickshaw
മാളില്‍ ഓട്ടോ പാര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതേ സെക്യൂരിറ്റി ജീവനക്കാരന്‍ ബഹളമുണ്ടാക്കി. ഓട്ടോകള്‍ക്ക് പാര്‍ക്കിംഗ് ഇല്ലെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. വികാസ് ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ തുടങ്ങിയതോടെ കൂടുതല്‍ സുരക്ഷ ഗാര്‍ഡുകളെത്തി സെക്യൂരിറ്റി മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെയെത്തിയ സുരക്ഷ ഉദ്യോഗസ്ഥനോട് വികാസ് പാര്‍ക്കിംഗിനെ കുറിച്ച് ചോദിച്ചെങ്കിലും വ്യക്തമായ മറുപടിയുണ്ടായില്ല.

ഒടുവില്‍ പോലീസെത്തി. വേണമെങ്കില്‍ കേസെടുക്കാമെന്ന നിലപാടിലായിരുന്നു പോലീസ്. എന്നാല്‍ കുടുംബാംഗങ്ങളെ കരുതിയാണ് പരാതി നല്‍കാതിരുന്നതെന്ന് വികാസ് പറഞ്ഞു.

SUMMARY: MUMBAI: Rickshaw drivers ferry hundreds of people to shopping malls every day, but when they want to go in themselves, their vehicles aren't considered posh enough. This is what a 28-year-old from Dombivli discovered when he and his family went to a Kurla mall in his brother's auto, only to be told that they could not park in the mall premises.

Keywords: National, Kurla Mall, Mumbai, Auto Rickshaw
Previous Post Next Post