ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഷിംല: (www.kvartha.com 31.10.2016) ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വിര്‍ഭദ്ര സിംഗിനെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറല്‍ പനിയും ശ്വാസ തടവും മൂലം ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സീനിയര്‍ മെഡിക്കല്‍ സൂപ്രണ്ട് രമേശ് ചന്ദാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അതേസമയം ഭയക്കാനൊന്നുമില്ലെന്നും എല്ലാ ടെസ്റ്റുകളും നോര്‍മലാണെന്നും രമേശ് ചന്ദ് പറഞ്ഞു. നിരീക്ഷണത്തിലിരിക്കാനാണ് വിര്‍ഭദ്ര സിംഗിനെ ആശുപത്രിയില്‍ അഡ്മിറ്റാക്കിയത്.

ഗവര്‍ണര്‍ ആചാര്യ ദേവ് രഥ്, മന്ത്രിമാരായ വിദ്യ സ്‌റ്റോക്ക്‌സ്, താക്കുര്‍ സിംഗ് ബാര്‍മൗരി, ധനി റാം ഷാണ്ടില്‍ എന്നിവര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.
National, Himachal Pradesh, Chief Minister, Virbhadra Singh, Admitted, Indira Gandhi Medical College and Hospital (IGMCH)

SUMMARY: Shimla: Himachal Pradesh Chief Minister Virbhadra Singh was admitted to the Indira Gandhi Medical College and Hospital (IGMCH) here after he suffered chest infection and ran fever, a doctor said on Monday.

Keywords: National, Himachal Pradesh, Chief Minister, Virbhadra Singh, Admitted, Indira Gandhi Medical College and Hospital (IGMCH)
Previous Post Next Post