അല്‍ ഖുസൈസ് റോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ യുവാവിന്റേത്

 


ദുബൈ: (www.kvartha.com 31.10.2016) ഒക്ടോബര്‍ 15ന് അല്‍ ഖുസൈസ് റോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തെ സംബന്ധിച്ച നിഗൂഢത നീക്കി ദുബൈ പോലീസ്. കോമൊറോസ് ഐലന്റില്‍ നിന്നുള്ള 32കാരന്റേതാണ് മൃതദേഹം. ക്ലര്‍ക്കായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.

ഇയാളുടെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. വെയര്‍ഹൗസിന്റെ ഇലക്ട്രിക് റൂമിന് സമീപത്തായിട്ടാണ് മൃതദേഹം കിടന്നിരുന്നത്. അറിയിപ്പ് ലഭിച്ച് പോലീസ് എത്തുമ്പോഴും തല കത്തിക്കൊണ്ടിരിക്കുന്ന നിലയിലായിരുന്നു. ഫോറന്‍സിക് പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ഭാര്യയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഭര്‍ത്താവ് 14 ദിവസം മുന്‍പ് മല്‍സ്യബന്ധനത്തിന് പോയി ഇതുവരെ മടങ്ങിയെത്തിയില്ലെന്നായിരുന്നു ലഭിച്ച വിവരം. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.

കഴിഞ്ഞ 2 വര്‍ഷമായി ഭാര്യ ഭര്‍ത്താവിന്റെ സുഹൃത്തുമായി അവിഹിതബന്ധത്തിലായിരുന്നു. ഇത് ഭര്‍ത്താവ് ചോദ്യം ചെയ്തതോടെ ഇരുവരും ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

സംഭവ ദിവസം കാമുകന്‍ സുഹൃത്തിനെ വിളിച്ച് കാറില്‍ കയറ്റി കൊണ്ട് പോയി. വിജനമായ പ്രദേശത്ത് എത്തിയപ്പോള്‍ പ്രതി ഇഷ്ടിക കൊണ്ട് സുഹൃത്തിനെ മര്‍ദ്ദിച്ചു. അബോധാവസ്ഥയിലായ സുഹൃത്തുമായി കാമുകിയുടെ വീട്ടിലെത്തിയ പ്രതി കാമുകിയേയും കൂട്ടി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെത്തി ഇരയുടെ ദേഹത്ത് ഗാസോലൈന്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
അല്‍ ഖുസൈസ് റോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ യുവാവിന്റേത്

SUMMARY: An illicit relationship took a tragic turn, leading to the gruesome murder of a husband by his wife and her lover, the police said.

Keywords: Gulf, UAE, Dubai, Murder, Wife, Lover, Husband
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia