ട്രാഫിക് പിഴയ്ക്ക് ഡിസംബര്‍ 31 വരെ 50 ശതമാനം ഇളവ്

ദുബൈ: (www.kvartha.com 31.10.2016) യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ട്രാഫിക് പിഴ പകുതി കുറച്ച് റാസല്‍ ഖൈമ പോലീസ്. 2014 ഡിസംബര്‍ 31ന് മുന്‍പുള്ള ഗതാഗത ലംഘന പിഴകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

നവംബര്‍ ഒന്നുമുതല്‍ പിഴയൊടുക്കാം. റാസല്‍ഖൈമ പോലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍ വന്‍ അല്‍ നുഐമിയാണ് ഇക്കാര്യമറിയിച്ചത്.

ബസ് ലൈന്‍ നിയമലംഘനങ്ങള്‍ക്ക് നവംബര്‍ ഒന്നുമുതല്‍ 600 ദിര്‍ഹമാണ് പിഴ.
Gulf, UAE, RAS Police, Traffic fine

SUMMARY: As part of the Ras Al Khaimah Police's celebration of the 45th UAE National Day, a 50 per cent discount on traffic fines has been announced. The discount scheme is effective on the traffic violations committed before December 31, 2014.

Keywords: Gulf, UAE, RAS Police, Traffic fine
Previous Post Next Post