Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ ഒരു ദിര്‍ഹത്തിന് ലഭിക്കുന്ന 10 സാധനങ്ങള്‍

ദുബൈ: (www.kvartha.com 31.10.2016) ഒരു ദിര്‍ഹത്തിന് എന്ത് കിട്ടും? എന്തും കിട്ടിയില്ലെങ്കിലും ചിലതൊക്കെ ഇപ്പോഴും കിട്ടും. ഒGulf, UAE, Dubai, Dirham
ദുബൈ: (www.kvartha.com 31.10.2016) ഒരു ദിര്‍ഹത്തിന് എന്ത് കിട്ടും? എന്തും കിട്ടിയില്ലെങ്കിലും ചിലതൊക്കെ ഇപ്പോഴും കിട്ടും. ഒരു ദിര്‍ഹത്തിന് ദുബൈയില്‍ ലഭിക്കുന്ന 10 സാധനങ്ങളുടെ പേരുകളാണ് താഴെ.

1. 500 മില്ലി ലിറ്റര്‍ വാട്ടര്‍ ബോട്ടില്‍: ഒരു ദിര്‍ഹത്തിനിപ്പോഴും പല ബ്രാന്‍ഡുകളുടെ 500 മില്ലിലിറ്റര്‍ വാട്ടര്‍ ബോട്ടിലുകള്‍ ലഭിക്കും.

2. കോഫിയും ചായയും: പ്രഭാതകാല സവാരിക്കാര്‍ക്കായി സത് വയിലും പരിസര പ്രദേശങ്ങളിലും ഒരു ദിര്‍ഹത്തിന് ചൂടന്‍ ചായയും കാപ്പിയും ലഭിക്കും.

3. കാര്‍ണിവല്‍: ഒരു ദിര്‍ഹം നല്‍കിയാല്‍ കാര്‍ണിവലുകളില്‍ ചില ഭാഗ്യപരീക്ഷണങ്ങള്‍ നടത്താനാകും. ഒരു ശ്രമത്തിന് ഒരു ദിര്‍ഹമാണിവിടെ പലയിടത്തും നിരക്ക്.

4. മക് ഡൊണാള്‍ഡ് ഐ ക്രീം കോണ്‍

5. വസ്ത്രങ്ങള്‍: സബീല്‍ പാര്‍ക്കിലെ ദുബൈ ഫ്‌ലീയ മാര്‍ക്കറ്റില്‍ ഒരു ദിര്‍ഹത്തിന് വസ്ത്രങ്ങള്‍ ലഭിക്കും. ജനങ്ങള്‍ അവരുടെ വസ്ത്രങ്ങള്‍ വില്‍ക്കാനെത്തുന്ന മാര്‍ക്കറ്റാണിത്.

6. പുസ്തകങ്ങള്‍: ഇവിടെ തന്നെ ഒരു ദിര്‍ഹത്തിന് പുസ്തകങ്ങളും ലഭിക്കാറുണ്ട്.

7. മിന്റ് കാന്‍ഡി: വായ് നാറ്റം അകറ്റാനുള്ള മിന്റ് കാന്‍ഡി ഒരു ദിര്‍ഹത്തിന് ലഭിക്കും.

8. ബ്രഡ്: സത് വയിലെ പാനാഡെറോ ബേക്കറി 3 കഷണം ബ്രഡ് ഒരു ദിര്‍ഹത്തിന് നല്‍കും. ഫിലിപ്പീനോകളുടെ പരമ്പരാഗത ബ്രഡാണിത്.

9. ബോട്ട് സവാരി: ഒരു ദിര്‍ഹം നല്‍കിയാല്‍ ദുബൈയില്‍ ബോട്ട് സവാരി നടത്താം.

10. പൊറോട്ട: ഇന്ത്യക്കാരുടെ ഇഷ്ടഭക്ഷണമായ പൊറോട്ട ഒരു ദിര്‍ഹത്തിന് പല കഫ്തീരിയകളിലും ലഭിക്കും.

Gulf, UAE, Dubai, Dirham

SUMMARY: Where will your 1 dirham take you? Apparently to a couple of things. Ah, a dirham. Nowadays when prices seem to be going up a single dirham alone has lost its value. But fear not, a dirham can still afford some things in the UAE. Here are a few examples of the many things one dirham could afford.

Keywords: Gulf, UAE, Dubai, Dirham