Follow KVARTHA on Google news Follow Us!
ad

ബലപ്രയോഗത്തിലൂടെ ഇസ്ലാമിലേയ്ക്ക് മതം മാറ്റിയ ഒരു കേസ് പോലുമില്ല: ദക്ഷിണ കന്നഡ പോലീസ്

മംഗലാപുരം: (www.kvartha.com 28.09.2016) സുള്ളിയ താലൂക്കില്‍ മതം മാറ്റ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന അപവാദ പ്രചാരണത്തെ തള്ളി ദക്ഷിണ കന്നഡ പോലീസ്Mangaluru, Senior police officer, Dakshina Kannada, District, Brushred, Aside, Rumours
മംഗലാപുരം: (www.kvartha.com 28.09.2016) സുള്ളിയ താലൂക്കില്‍ മതം മാറ്റ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന അപവാദ പ്രചാരണത്തെ തള്ളി ദക്ഷിണ കന്നഡ പോലീസ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ദക്ഷിണ കന്നഡ ബിജെപി യൂണിറ്റ് കഴിഞ്ഞ ദിവസം പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ആശീര്‍വാദത്തോടെ ചിലര്‍ യുവാക്കളെ ഇസ്ലാമിലേയ്ക്ക് മതം മാറ്റുന്നുവെന്നാണ് ബിജെപി നേതാവ് സഞ്ജീവ് മതണ്ഡൂര്‍ ആരോപിച്ചത്. എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന് എസ്പി ഭൂഷണ്‍ ഗുലാബ്രാവോ ബോറാസ്.

ബലപ്രയോഗത്തിലൂടെ മതം പരിവര്‍ത്തനം നടത്തിയതായി ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയെ കൂടാതെ വിഎച്ച്പിയും ഭജ്‌റംഗ്ദളും സമാനമായ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. സുള്ളിയ താലൂക്കിലെ മണ്ഡെകോലു ഗ്രാമവാസിയായ സതീഷ് ആചാര്യയുടെ മതം മാറ്റമാണ് വിവാദമായത്. ഇദ്ദേഹം മുഹമ്മദ് മുസ്തഖീം എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതം ആശ്ലേഷിച്ചിരുന്നു.

SUMMARY: Mangaluru: A senior police officer in Dakshina Kannada district brushred aside the rumours of existence of a so called ‘conversion racket’ in Sullia taluk.

Keywords: Mangaluru, Senior police officer, Dakshina Kannada, District, Brushred, Aside, Rumours