» » » » » » » മൂന്നാംമുറ പാടില്ല: ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം: (www.kvartha.com 08.08.2016) ജനങ്ങളോട് മാന്യമായ പെരുമാറ്റമാണ് എല്ലാ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും അതിനുവിരുദ്ധമായ പ്രവണതകള്‍ ഒഴിവാക്കാന്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ മുതല്‍ മുകളിലോട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. കുറ്റാന്വേഷണങ്ങളുടെയും പരാതികളുടെയും ഭാഗമായി കസ്റ്റഡിയിലെടുക്കുന്നവരോട് മൂന്നാംമുറ പാടില്ലെന്നും ട്രാഫിക് പരിശോധന, ക്രമസമാധാനപാലനം തുടങ്ങിയ അവസരങ്ങളില്‍ പ്രകോപനമുണ്ടായാല്‍ പോലും പരമാവധി സംയമനം പാലിക്കണമെന്നും ജനങ്ങളോട് മാന്യവും സൗഹാര്‍ദപൂര്‍ണവുമായി ഇടപെടണമെന്നുമുള്ള നിര്‍ദേശം സംസ്ഥാന പോലീസ് മേധാവിയെന്ന നിലയില്‍ താന്‍ ചുമതലയേറ്റവേളയില്‍ തന്നെ നല്‍കിയിട്ടുള്ളതാണ്.

എന്നാല്‍ അതിനുവിരുദ്ധമായിട്ടുള്ള നടപടികള്‍ ഇപ്പോഴും ചില പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതായി കാണുന്നുണ്ട്. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ട്രാഫിക് പരിശോധനാവേളയില്‍ ഒരാളെ വയര്‍ലസ് സെറ്റ് കൊണ്ടടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച നടപടി അത്തരത്തിലുള്ള ഒന്നാണ്. ഇത് അങ്ങേയറ്റം ഗൗരവതരമായി കാണുന്നു. ഈ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുകയും, ക്രിമിനല്‍ കേസും വകുപ്പുതല നടപടികളുമെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു പെരുമാറ്റം പോലീസ് സേനാംഗത്തിന്റെ ഭാഗത്തുനിന്നുണ്ടായതില്‍ സംസ്ഥാന പോലീസ് മേധാവി എന്ന നിലയില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാംമുറയ്‌ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാരും, റേഞ്ച് ഐ ജിമാരും സോണല്‍ എ ഡി ജി പിമാരും വ്യക്തിപരമായ ശ്രദ്ധ ചെലുത്തണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു. പൊതുജനങ്ങളോടുള്ള സമീപനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വൈകാരിക മനോഭാവം, ഭാഷ, ആശയവിനിമയശേഷി, മറ്റുള്ളവരോടുളള ഇടപെടല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പെടുത്തി ഒരു 'സോഫ്റ്റ് സ്‌കില്‍' പരിശീലന പരിപാടി ഈ മാസം മുതല്‍ നടപ്പാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

Keywords: Police, Kerala, Attack, Case, Violence, Direction on preventing third degree methods.

About kvarthakgd1

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal