ദുബൈ ട്രാഫിക് ബോര്‍ഡില്‍ തെറ്റായ അറബി

 


ദുബൈ: (www.kvartha.com 25.07.2016) വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്കായി റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് ബോര്‍ഡില്‍ അറബി തെറ്റായി നല്‍കിയിരിക്കുന്നതായി റിപോര്‍ട്ട്. അറബിക് പത്രമായ ഇമാറത് അല്‍ യൗം ആണ് ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

'ഗോ സ്ലോ' (പതിയെ പോവുക) എന്നാണ് ഈ ബോര്‍ഡില്‍ ഇംഗ്ലീഷ് എഴുതിയിരിക്കുന്നത്. എന്നാല്‍ അറബി വിവര്‍ത്തനം ഇതില്‍ തെറ്റാണ്. പതുക്കെ പോകുന്നുവെന്നാണ് അറബി വാക്കുകള്‍ അര്‍ത്ഥമാക്കുന്നത്.

ജുമൈറയിലെ ഒരു സ്‌കൂളിന് സമീപത്താണ് ഈ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ആരാണീ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.

ദുബൈ ട്രാഫിക് ബോര്‍ഡില്‍ തെറ്റായ അറബി

SUMMARY: A board placed to caution motorists in Dubai carried correct English but wrong Arabic words. The Arabic language daily Emarat Al Youm carried a picture of the board saying in English “go slow” but the translation in Arabic is wrong, meaning:”slowly is going.”

Keywords: Gulf, UAE, Dubai, Board, Placed, Caution, Motorists, Dubai, Carried, Correctzz1
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia