താനെ കൂട്ടക്കൊല: സുബിയ രക്ഷപ്പെട്ടത് മരിച്ചതുപോലെ അഭിനയിച്ചിട്ട്; സഹോദരന്റെ ആത്മഹത്യയ്ക്ക് ശേഷമാണ് സഹായത്തിനായി നിലവിളിച്ചത്

താനെ: (www.kvartha.com 29.02.2016) ഒരു കുടുംബത്തിലെ പതിനാലുപേരില്‍ ബാക്കിയായ സുബിയയുടെ ജിവന്‍ രക്ഷിച്ചത് മനസാന്നിദ്ധ്യം. കുട്ടികളേയും മാതാപിതാക്കളേയും സഹോദരന്‍ ഹസ്‌നൈന്‍ വരേകര്‍ കൊന്നുതള്ളുമ്പോള്‍ മരിച്ചതുപോലെ കിടക്കുകയായിരുന്നു സുബിയ.

ഒടുവില്‍ സഹോദരന്‍ ആത്മഹത്യ ചെയ്‌തെന്ന് ഉറപ്പായ ശേഷമാണ് സുബിയ പുറത്തേയ്‌ക്കോടി സഹായത്തിനായി നിലവിളിച്ചത്. തനിക്കും ജീവനുണ്ടെന്ന് ബോധ്യമായാല്‍ ഹസ്‌നൈന്‍ തന്നേയും കൊന്നുതള്ളുമായിരുന്നുവെന്ന് സുബിയക്ക് ബോധ്യമായിരുന്നു.

സഹോദരങ്ങളില്‍ ഇളയവളാണ് 22കാരിയായ സുബിയ. അയല്‍ വാസികളാണ് അവളെ രക്ഷപ്പെടുത്തിയത്. ഇപ്പോള്‍ താനെയിലെ ടൈറ്റന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് സുബിയ. ജീവനുള്ളിടത്തോളം ആ കാളരാത്രി തന്നെ വേട്ടയാടുമെന്ന് സുബിയ പറയുന്നു.

വായ് പൊത്തിപ്പിടിച്ച ശേഷമായിരുന്നു ഹസ്‌നൈന്‍ സുബിയയുടേയും കഴുത്തറുത്തത്. നിലവിളി പുറത്തേയ്ക്ക് വരാതെ വായില്‍ തന്നെ കുടുങ്ങി. നിലവിളിച്ചാല്‍ സഹോദരന്‍ വീണ്ടും കഴുത്തറുക്കുമെന്ന് ഭയന്ന സുബിയ മരിച്ചതുപോലെ കിടന്നു. ഒരു അവസരം ഒത്തുവന്നപ്പോള്‍ സഹായത്തിനായി നിലവിളിച്ചു.

സുബിയയുടെ കരച്ചില്‍ ആദ്യം കേട്ടത് അല്‍തമാഷ് വരേക്കര്‍ എന്ന അയല്‍ വാസിയാണ്. ഇയാള്‍ മറ്റ് അയല്‍ക്കാരെ വിളിച്ചുകൂട്ടി ഹസ്‌നൈന്റെ വീട്ടിലേയ്ക്ക് പാഞ്ഞു. ജനല്‍ തകര്‍ത്ത് അയല്‍ വാസികള്‍ അകത്തുകടന്നു. അപ്പോള്‍ മുറിയില്‍ ചോര തളം കെട്ടാത്ത ഒരു സ്ഥലം പോലുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഹസ്‌നൈനെ സ്‌റ്റെയറില്‍ തൂങ്ങിയ നിലയില്‍ കണ്ടപ്പോഴാണ് പോലീസില്‍ വിവരമറിയിച്ചത്.

Subiya Bharmar — the lone survivor of the cold-blooded killing where 14 members of one family were killed, including seven children


SUMMARY: Subiya Bharmar — the lone survivor of the cold-blooded killing where 14 members of one family were killed, including seven children — on Sunday said that when her brother, Hasnain Warekar, was on the killing spree, she played dead and it was only after he ended his life, she cried for help.

Keywords: Thane familicide, Sister,
Previous Post Next Post