ബാഗ്ദാദില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: (www.kvartha.com 29.02.2016) ബാഗ്ദാദിലെ സദര്‍ സിറ്റിയിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഇതിനേക്കാള്‍ ഉയരുമെന്നാണ് സൂചന. 60 പേര്‍ക്കാണ് പരിക്കേറ്റത്.

ഷിയ വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ് സദര്‍ സിറ്റി. തിരക്കേറിയ മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റിലേയ്ക്ക് ബൈക്കിലെത്തിയ ചാവേറുകള്‍ ജനകൂട്ടത്തിന് നേരെ ബൈക്കോടിച്ച് കയറ്റുകയായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.

Iraq, Suicide blasts, Baghdad,
SUMMARY: BAGHDAD: The death toll from two suicide blasts in Baghdad's mainly Shi'ite district of Sadr City rose to 24 with more than 60 others wounded, police and medical sources said today.

Keywords: Iraq, Suicide blasts, Baghdad,
Previous Post Next Post