നൂറുകണക്കിന് നിരീശ്വരവാദ ട്വീറ്റുകള്‍; സൗദി പൗരന് 10 വര്‍ഷം തടവും 2000 ചാട്ടയടിയും

 


റിയാദ്: (www.kvartha.com 29.02.2016) ട്വിറ്ററില്‍ നൂറുകണക്കിന് നിരീശ്വരവാദ ട്വീറ്റുകള്‍ നടത്തിയ സൗദി പൗരന് 10 വര്‍ഷം തടവും 2000 ചാട്ടയടിയും. സോഷ്യല്‍ മീഡിയയില്‍ നിരീക്ഷണം നടത്തുന്ന ചില മതകാര്യ പോലീസുദ്ദ്യോഗസ്ഥരുടെ ട്വീറ്റുകള്‍ ശ്രദ്ധയില്‌പെട്ടതോടെയാണിയാള്‍ പിടിയിലാകുന്നത്. 600ഓളം നിരീശ്വരവാദ ട്വീറ്റുകളാണ് ഇയാളുടെ ട്വിറ്റര്‍ പേജില്‍ പോലീസ് കണ്ടെത്തിയത്.

താനൊരു നിരീശ്വരവാദിയാണെന്ന് 28കാരനായ പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ഇതില്‍ പശ്ചാത്തപിച്ചു മടങ്ങാനും പ്രതി വിസമ്മതിച്ചു.

തന്റെ വിശ്വാസങ്ങളാണ് ട്വീറ്റുകളില്‍ പ്രതിഫലിക്കുന്നതെന്നും അത് പ്രകടിപ്പിക്കാന്‍ തനിക്കവകാശമുണ്ടെന്നും പ്രതി കോടതിയില്‍ പറഞ്ഞു. ചാട്ടയടിയും തടവും കൂടാതെ 20,000 റിയാല്‍ പിഴയൊടുക്കാനും ഉത്തരവുണ്ട്.

നൂറുകണക്കിന് നിരീശ്വരവാദ ട്വീറ്റുകള്‍; സൗദി പൗരന് 10 വര്‍ഷം തടവും 2000 ചാട്ടയടിയും


SUMMARY: A court in Saudi Arabia has sentenced a man to 10 years in prison and 2,000 lashes for expressing his atheism in hundreds of Twitter posts.

Keywords: Saudi Arabia, Twitter, Atheist,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia