Follow KVARTHA on Google news Follow Us!
ad

പലസ്തീന്‍ തടവുകാരന്‍ അല്‍ ക്വിബ് 94 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു

വെസ്റ്റ്ബാങ്ക്: (www.kvartha.com 29.02.2016) അനിശ്ചിതമായി നീണ്ട നിരാഹാര സമരം 94മ് ദിവസം അവസാനിപ്പിച്ച് പലസ്തീന്‍ ജേര്‍ണലിസ്റ്റ് അല്‍ ക്വിബ്. Egypt, Palestine, Hunger strike, Journalist,
വെസ്റ്റ്ബാങ്ക്: (www.kvartha.com 29.02.2016) അനിശ്ചിതമായി നീണ്ട നിരാഹാര സമരം 94മ് ദിവസം അവസാനിപ്പിച്ച് പലസ്തീന്‍ ജേര്‍ണലിസ്റ്റ് അല്‍ ക്വിബ്. ഇസ്രായേല്‍ അധികൃതരുമായി ധാരണയിലെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ക്വിബ് നിരാഹാര സമരം അവസാനിപ്പിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ സ്വതന്ത്രനാക്കാമെന്ന ഉറപ്പ് ഇസ്രായേലി അധികൃതര്‍ ക്വിബിന് നല്‍കിയെന്നാണ് റിപോര്‍ട്ട്.

മേയ് 21ന് ക്വിബ് സ്വതന്ത്രനാകുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. മുഹമ്മദ് അല്‍ ക്വിബിന്റെ നിരാഹാര സമരത്തില്‍ ഇസ്രായേല്‍ നടപടികളെ ചോദ്യം ചെയ്ത് യുണൈറ്റഡ് നാഷന്‍സും യൂറോപ്യന്‍ യൂണിയനും രംഗത്തെത്തിയിരുന്നു. കുറ്റം ചുമത്താതെയാണ് ഇസ്രായേല്‍ ക്വിബിനെ ജയിലിലടച്ചിരിക്കുന്നത്.

നവംബറിലാന് ക്വിബിനെ ഇസ്രായേല്‍ സൈന്യം പിടികൂടിയത്. ഹമാസ് അംഗമാണെന്ന് ആരോപിച്ചായിരുന്നു ഇത്. തെളിവില്ലാതെയും കുറ്റം ചുമത്താതെയും ഒരാളെ 60 ദിവസം വരെ കസ്റ്റഡിയില്‍ സൂക്ഷിക്കുന്ന നിയമത്തിന്റെ പരിധിയില്‌പെടുത്തിയാണ് ക്വിബിനെ കസ്റ്റഡിയിലെടുത്തത്.

ഭക്ഷണം മാത്രമല്ല, മരുന്നും ചികില്‍സയും വേണ്ടെന്ന നിലപാടിലായിരുന്നു ക്വിബ്. ഭരണകൂടം തടവില്‍ പാര്‍പ്പിച്ചിരിക്കുന്നവരെ ഒന്നുകില്‍ കുറ്റംചുമത്തി വിചാരണയ്ക്ക് വിധേയരാക്കുകയോ അല്ലെങ്കില്‍ സ്വതന്ത്രരാക്കുകയോ ചെയ്യണമെന്ന് യുഎന്‍ അംബാസഡര്‍ നിക്കോളെ ലഡെനോവ് ആവശ്യപ്പെട്ടിരുന്നു.

സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള അല്‍ മജിദ് ടെലിവിഷനിലെ ജീവനക്കാരനാണ് രണ്ട് കുട്ടികളുടെ പിതാവായ ക്വിബ്. രാഷ്ട്രീയ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഇസ്രായേലി ഭരണകൂടം ഇതുപോലെ തടവില്‍ സൂക്ഷിച്ച പലസ്തീനികളുടെ എണ്ണം 600 കവിയുമെന്നാണ് കണക്കുകള്‍.
Egypt, Palestine, Hunger strike, Journalist,

SUMMARY: West Bank: A Palestinian prisoner ended 94 days of his hunger strike on Friday after reaching a deal with Israeli authorities that says he will be released in three months’ time, his family said.

Keywords: Egypt, Palestine, Hunger strike, Journalist,