Follow KVARTHA on Google news Follow Us!
ad

മോഡി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ല: മുഹമ്മദ് റാഫിയുടെ മകന്‍ ഷാഹിദ്

ആഗ്ര: (www.kvartha.com 29.02.2016) ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ചും മുസ്ലീങ്ങള്‍ മോഡി ഭരണത്തില്‍ സുരക്ഷിതരല്ലെന്ന് ഇതിഹാസ ഗായകന്‍ മുഹമ്മദ് റാഫിയുടെ മകന്‍ ഷാഹിദ് റാഫി. തPrime Minister Narendra Modi, Shahid Rafi, Muslim, Minority,
ആഗ്ര: (www.kvartha.com 29.02.2016) ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ചും മുസ്ലീങ്ങള്‍ മോഡി ഭരണത്തില്‍ സുരക്ഷിതരല്ലെന്ന് ഇതിഹാസ ഗായകന്‍ മുഹമ്മദ് റാഫിയുടെ മകന്‍ ഷാഹിദ് റാഫി. തന്റെ പിതാവിന് ഭാരത രത്‌ന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താജ് ലിറ്ററേച്വര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ രാജ്യത്തുള്ള സാഹചര്യങ്ങള്‍ മോശമാണെന്നും ഷാഹിദ് റാഫി പറഞ്ഞു.

ഈ സര്‍ക്കാരിന്റെ കീഴില്‍ ഭീഷണിപ്പെടുത്തുന്നതുപോലെയാണ് മുസ്ലീങ്ങള്‍ക്ക് തോന്നുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ നടക്കുന്ന ആക്രമണങ്ങളായാലും ന്യൂനപക്ഷത്തിന് നേര്‍ക്ക് നടക്കുന്ന ആക്രമണമായാലും രാജ്യത്തെ സ്ഥിതി വളരെ മോശമാണ് ഷാഹിദ് കൂട്ടിച്ചേര്‍ത്തു. അസദുദ്ദീന്‍ ഒവൈസി നേതൃത്വം നല്‍കുന്ന എ.ഐ.എം.ഐ.എമ്മില്‍ നിന്നും കഴിഞ്ഞ മാസമാണ് ഷാഹിദ് റാഫി കോണ്‍ഗ്രസില്‍ അംഗമായത്.

Agra: Minorities, especially, the Muslim community feel insecure under Prime Minister Narendra Modi, says Shahid Rafi, son of the legendary singer Mohammed Rafi here.


SUMMARY: Agra: Minorities, especially, the Muslim community feel insecure under Prime Minister Narendra Modi, says Shahid Rafi, son of the legendary singer Mohammed Rafi here.

Keywords: Prime Minister Narendra Modi, Shahid Rafi, Muslim, Minority,