അശ്ലീല ചിത്രത്തിലെ നടിയെ പോലെ അഭിനയിക്കാത്തതിന് ഭാര്യയ്ക്ക് മര്‍ദ്ദനം; ഭര്‍ത്താവ് അറസ്റ്റില്‍

അജ്മീര്‍: (www.kvartha.com 29.02.2016) മൊബൈലില്‍ കണ്ട അശ്ലീല സിനിമയിലെ കഥാപാത്രത്തെ അനുകരിക്കാത്തതിന് ഭാര്യയ്ക്ക് ക്രൂര മര്‍ദ്ദനം. ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റിലായി. അജ്മീരിലാണ് സംഭവം.

13 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ദമ്പതികളുടെ വിവാഹം. ഒരു വര്‍ഷം മുന്‍പ് വരെ ജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോയി. വസ്ത്രങ്ങള്‍ പ്രിന്റ് ചെയ്യുന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷം ഒരു സ്മാര്‍ട്ട് ഫോണ്‍ ഭര്‍ത്താവ് സ്വന്തമാക്കി. അതിന് ശേഷമാണ് വിവാഹജീവിതത്തില്‍ മാറ്റങ്ങള്‍ വന്നതെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മൊബൈലില്‍ അശ്ലീല സിനിമകളും ചിത്രങ്ങളും കാണുന്നത് യുവാവ് പതിവാക്കി. രാത്രികളില്‍ സിനിമകളിലെ നടിമാരെ അനുകരിക്കാന്‍ ആവശ്യപ്പെടും. ആദ്യമൊക്കെ വേദനയോടെ അനുസരിക്കുമായിരുന്നുവെന്ന് യുവതി പറയുന്നു. എന്നാല്‍ പിന്നീട് നിരസിക്കാന്‍ തുടങ്ങി. ഇതോടെ മര്‍ദ്ദനവും പതിവായി.

അറസ്റ്റ് ചെയ്ത ഭര്‍ത്താവിനെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയെങ്കിലും ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു. ദമ്പതികള്‍ക്ക് ഇതുവരെ കുട്ടികളില്ല.

MER: A man asked his wife to imitate actors of a movie he was watching on his cell phone and when she refused, he beat her up


SUMMARY: MER: A man asked his wife to imitate actors of a movie he was watching on his cell phone and when she refused, he beat her up so badly that she ended up in a hospital here. The police arrested the husband on Sunday when the victim approached senior police officials after getting discharged from the hospital and narrated the incident to them.

Keywords: Husband, Wife,
Previous Post Next Post