മികച്ച നടനുള്ള ഓസ്‌ക്കാര്‍ ഡി കാപ്രിയോയ്ക്ക്; കണ്ണീരോടെ കെയ്റ്റ്

ലോസ് ഏഞ്ചല്‍സ്: (www.kvartha.com 29.02.2016) പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ ഓസ്‌ക്കാര്‍ നിറവില്‍ ലിയനാര്‍ഡോ ഡി കാപ്രിയോ. ദി റെവനന്റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കാപ്രിയോയ്ക്ക് മികച്ച നടനുള്ള ഓസ്‌ക്കാര്‍ ലഭിച്ചത്. കാപ്രിയോ പുരസ്‌ക്കാരം സ്വീകരിക്കുമ്പോള്‍ കെയ്റ്റ് വിന്‍സ്ലറ്റും കണ്ണീരോടെ സദസില്‍ കെയ്റ്റുമുണ്ടായിരുന്നു.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകസിനിമയില്‍ വിസ്മയം തീര്‍ത്ത ടൈറ്റാനിക്കിലെ നായിക നായകന്മാരായിരുന്നു ഡി കാപ്രിയോയും കെയ്റ്റും. അന്ന് 14 നോമിനേഷനുകള്‍ നേടി ടൈറ്റാനിക് 11 ഓസ്‌ക്കാറുകള്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ നായികയ്ക്കും നായകനും പുരസ്‌ക്കാരം ലഭിച്ചതുമില്ല.

പിന്നീടും നാലു പ്രാവശ്യം ഓസ്‌ക്കാര്‍ നോമിനേഷനുകളില്‍ ഡി കാപ്രിയോ സ്ഥാനം പിടിച്ചു. എന്നാല്‍ പുരസ്‌ക്കാരം നേടാന്‍ ഭാഗ്യമുണ്ടായില്ല.

ഇന്ന് ലോകസിനിമയിലെ മറ്റൊരു വിസ്മയമായ ദി റെവനന്റിനാണ് ഡി കാപ്രിയോയ്ക്ക് പുരസ്‌ക്കാരം ലഭിച്ചത്. ടൈറ്റാനിക്കില്‍ ഒരുമിച്ചഭിനയിച്ചപ്പോള്‍ മുതല്‍ കാപ്രിയോയും കെയ്റ്റും ഉറ്റ സുഹൃത്തുക്കളാണ്. ഇന്നും ആ ബന്ധം അതേ ഊഷ്മതയോടെ നിലനില്‍ക്കുന്നുവെന്നതിന്റെ തെളിവാണ് കെയ്റ്റിന്റെ കണ്ണീര്‍.

അലസാന്‍ന്ദ്രോ ഇനാരിറ്റുവിന്റെ ദി റെവെനന്റാണ് ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ നേടിയത്. എന്നാല്‍ മൂന്ന് അവാര്‍ഡുകള്‍ കൊണ്ട് റെവനന്റിന് തൃപ്തിപ്പെടേണ്ടിവന്നു. എങ്കിലും മികച്ച വിഭാഗങ്ങളിലാണ് മൂന്ന് പുരസ്‌ക്കാരങ്ങളും എന്നത് ശ്രദ്ധേയമാണ്. മികച്ച നടന്‍ (ലിയനാര്‍ഡോ ഡി കാപ്രിയോ), മികച്ച സംവിധായകന്‍ (അലസാന്‍ന്ദ്രോ ഇന്നാരിറ്റു), മികച്ച ഛായാഗ്രഹണം (ഇമ്മന്വല്‍ ലുബെസ്‌ക്കി) എന്നിവയാണ് പുരസ്‌ക്കാരങ്ങള്‍.

Oscar Awards, Dicaprio,


Keywords: Oscar Awards, Dicaprio,
Previous Post Next Post