ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ ജന്മദിനാഘോഷത്തിന് നൂറ് കോടി

ന്യൂഡല്‍ഹി: (www.kvartha.com 29.02.2016) ആര്‍.എസ്.എസ് നേതാവും ജനസംഘത്തിന്റെ സ്ഥാപക നേതാവുമായിരുന്ന ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ ജന്മവാര്‍ഷീകാഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നൂറ് കോടി അനുവദിച്ചു. ഇത് കൂടാതെ ഗുരു ഗോബിന്ദ് സിംഗിന്റെ ജന്മവാര്‍ഷീക ആഘോഷങ്ങള്‍ക്കും നൂറ് കോടി അനുവദിച്ചിട്ടുണ്ട്. സിഖ് മതത്തിന്റെ പത്താമത്തെ ഗുരു ആയിരുന്നു ഗുരു ഗോബിന്ദ് സിംഗ്.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്ന ബജറ്റ് മോഡി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റും രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റുമാണ്.

കാര്‍ഷിക ജലസേചന പദ്ധതികള്‍ക്കായി 8500 കോടി രൂപ, കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് വായ്പ നല്‍കാനായി ഒന്പത് ലക്ഷം കോടി രൂപ, വളം, മണ്ണ് പരിശോധനയ്ക്ക് കൂടുതല്‍ കേന്ദ്രങ്ങള്‍, കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിറ്റഴിയ്ക്കാനായി പ്രത്യേക ഇ പ്ലാറ്റ് ഫോമുകളും സര്‍ക്കാര്‍ പദ്ധതിയിലുണ്ട്. ഇതിനായി 20,000 കോടി രൂപ നീക്കി വെക്കും.

Deen Dayal Upadhyaya, Guru Gobind Singh, Arun Jaitley,
Keywords: Deen Dayal Upadhyaya, Guru Gobind Singh, Arun Jaitley,
Previous Post Next Post